ഫാഷന്‍ ഗോള്‍ഡ് കേസ് : എം.സി കമറുദ്ദീന് ജാമ്യം, ജയിൽ മോചിതനാകും

Jaihind News Bureau
Wednesday, February 10, 2021

 

ഫാഷന്‍ ഗോള്‍ഡ് കേസില്‍ മഞ്ചേശ്വരം എം.എല്‍.എ എം.സി കമറുദ്ദീന് ജാമ്യം. എല്ലാ കേസുകളിലും ജാമ്യം ലഭിച്ചതോടെ കമറുദ്ദീന്‍ ജയിൽ മോചിതനാകും. ആറ് കേസുകളിലാണ് ഇന്ന് ജാമ്യം ലഭിച്ചത്.

രജിസ്റ്റര്‍ ചെയ്ത 148 കേസുകളിലാണ് എം.എൽ.എക്ക് ജാമ്യം ലഭിച്ചത്. നിലവിൽ കണ്ണൂർ സെൻട്രൽ ജയിലിൽ റിമാൻഡിലാണ് എം.സി കമറുദ്ദീൻ.