ന്യൂഡല്‍ഹി : വിവാദ കാര്‍ഷിക നിയമങ്ങള്‍ക്കെതിരായ സിംഘുവിലെ സമരവേദിയിലെ സിഖ് ആത്മീയ ആചാര്യന്റെ ആത്മഹത്യയില്‍ ദുഃഖം രേഖപ്പെടുത്തി രാഹുൽ ഗാന്ധി. മോദിസർക്കാർ ക്രൂരതയുടെ എല്ലാ പരിധികളും ലംഘിക്കുകയാണെന്ന് അദ്ദേഹം കുറ്റപ്പെടുത്തി. കർഷകർക്കെതിരായ നിയമങ്ങള്‍ പിന്‍വലിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
करनाल के संत बाबा राम सिंह जी ने कुंडली बॉर्डर पर किसानों की दुर्दशा देखकर आत्महत्या कर ली। इस दुख की घड़ी में मेरी संवेदनाएँ और श्रद्धांजलि।
कई किसान अपने जीवन की आहुति दे चुके हैं। मोदी सरकार की क्रूरता हर हद पार कर चुकी है।
ज़िद छोड़ो और तुरंत कृषि विरोधी क़ानून वापस लो! pic.twitter.com/rolS2DWNr1
— Rahul Gandhi (@RahulGandhi) December 16, 2020
ഹരിയാനയിൽ നിന്നുള്ള സന്ത് ബാബാ റാം സിങ് ആണ് സ്വയം വെടിവച്ച് മരിച്ചത്. കർഷകരുടെ വിലാപം കേൾക്കാൻ കേന്ദ്രം തയാറാകാത്തതിലുള്ള രോഷം പ്രകടിപ്പിക്കാൻ ജീവൻ ബലിയർപ്പിക്കുകയാണെന്ന് വ്യക്തമാക്കുന്ന അത്മഹത്യാ കുറിപ്പും കണ്ടെടുത്തു. ഹരിയാനയിലും പഞ്ചാബിലും ഒട്ടേറെ അനുയായികളുള്ള ആചാര്യനാണ് 65 കാരനായ ബാബ റാം സിങ്. കഴിഞ്ഞ ദിവസമാണ് ഇദ്ദേഹം സമരവേദിയിലെത്തിയത്.