കൈപ്പത്തിക്ക് കുത്തിയാല്‍ താമരയ്ക്ക്; വോട്ടിങ് മെഷീനിലെ തകരാര്‍ സമ്മതിച്ച് തെരഞ്ഞെടുപ്പ് ഓഫീസര്‍

Jaihind Webdesk
Saturday, April 27, 2019

തിരുവനന്തപുരം: കോവളം നിയോജക മണ്ഡലത്തില്‍ കൈപ്പത്തിക്ക് വോട്ട് കുത്തിയാല്‍ താമരയ്ക്ക് വീഴുന്നുവെന്ന പരാതി ശരിവെച്ച് മുഖ്യതെരഞ്ഞടുപ്പ് ഓഫീസര്‍ ടീക്കാറാം മീണ. യന്ത്രത്തിന് തകരാര്‍ ഉണ്ടായിരുന്നുവെന്നാണ് ഇപ്പോള്‍ സമ്മതിച്ചിരിക്കുന്നത്. തകരാര്‍ ശ്രദ്ധയില്‍പ്പെട്ടതിനെ തുടര്‍ന്ന് യന്ത്രം മാറ്റിയെക്കുകയായിരുന്നു.

തിരുവനന്തപുരത്തെ കോവളം ചൊവ്വരയിലെ 151-ാം നമ്പര്‍ ബൂത്തില്‍ കോണ്‍ഗ്രസിന് ചെയ്യുന്ന വോട്ട് ബിജെപിക്ക് പോകുന്നുവെന്ന പരാതിയിലാണ് ഇപ്പോള്‍ മറുപടി. ഇതോടെ തിരുവനന്തപുരം ജില്ലാ കളക്ടര്‍ കെ.വാസുകിയുടെ നിലപാടിനെ തള്ളിയിരിക്കുകയാണ് സി.ഇ.ഒ.

ആരോപണങ്ങള്‍ അടിസ്ഥാനരഹിതമാണെന്നും ആളുകള്‍ ആരോപിക്കുന്നത് പോലെയുള്ള കാര്യം സാങ്കേതികമായി അസാധ്യമാണെന്ന് ഉറപ്പു വരുത്തിയെന്നുമാണ് ജില്ലാ കളക്ടര്‍ വാസുകി പറഞ്ഞിരുന്നത്. ബൂത്തില്‍ ഒരു തടസ്സവും ഉണ്ടായിട്ടില്ലെന്നും അവര്‍ അറിയിച്ചിട്ടുണ്ട്.