എവിടെ കുത്തിയാലും വോട്ട് ബി.ജെ.പിക്ക് തന്നെ; ഞാന്‍ വോട്ടിങ് യന്ത്രത്തില്‍ മാറ്റങ്ങള്‍ വരുത്തിയിട്ടുണ്ട്; വെളിപ്പെടുത്തി ബി.ജെ.പി സ്ഥാനാര്‍ത്ഥി

Jaihind Webdesk
Monday, October 21, 2019

വോട്ടിംഗ് യന്ത്രത്തില്‍ താന്‍ മാറ്റങ്ങള്‍ വരുത്തിയിട്ടുണ്ടെന്നും ഏതില്‍ കുത്തിയാല്‍ ബി.ജെ.പിക്ക് ആവശ്യത്തിന് വോട്ടുകള്‍ ലഭിക്കുമെന്നും തുറന്ന് പറഞ്ഞ് ഹരിയാനയിലെ ബി.ജെ.പി സ്ഥാനാര്‍ത്ഥി. കഴിഞ്ഞദിവസം പുറത്ത് വന്ന ഒരു വീഡിയോയിലാണ് ഹരിയാനയിലെ അസന്ത് മണ്ഡലത്തില്‍ മത്സരിക്കുന്ന ബി.ജെ.പി സ്ഥാനാര്‍ത്ഥി ബക്ഷിക് വിര്‍ക് യന്ത്രത്തില്‍ താന്‍ അട്ടിമറി നടത്തിയിട്ടുണ്ടെന്ന് പറയുന്നത്.
വോട്ടിംഗ് യന്ത്രത്തിലെ ഏത് ബട്ടണില്‍ അമര്‍ത്തിയാലും വോട്ട് മുഴുവന്‍ ബി.ജെ.പിക്ക് ലഭിക്കുമെന്ന് തന്റെ അണികളോട് ബക്ഷിക് വിര്‍ക് പറയുന്നതാണ് വീഡിയോയില്‍ കാണുന്നത്. ആരൊക്കെ ആര്‍ക്കാണ് വോട്ട് ചെയ്തെന്ന് താന്‍ അറിയുമെന്നും ബക്ഷിക് അണികളോട് പറയുന്നു. ബക്ഷികിന്റെ ഈ നടപടിയില്‍ വിശദീകരണം ആവശ്യപ്പെട്ടിട്ടുണ്ടെന്ന് ജില്ലാ തെരഞ്ഞെടുപ്പ് ഓഫീസര്‍ വിനയ് പ്രതാപ് സിംഗ് പറഞ്ഞു.