കെ.എം.ഷാജിക്കെതിരായ തെരഞ്ഞെടുപ്പ് കേസ് നിയമപരമായി നേരിടും: ബെന്നി ബെഹന്നാൻ

Jaihind Webdesk
Friday, November 9, 2018

കെ.എം.ഷാജിക്കെതിരായ തെരഞ്ഞെടുപ്പ് കേസ് നിയമപരമായി നേരിടുമെന്ന് യുഡിഎഫ് കൺവീനർ ബെന്നി ബെഹന്നാൻ. എന്നും മതനിരപേക്ഷത ഉയർത്തി പിടിക്കുന്നയാളാണ് കെ.എം.ഷാജിയെന്നും ബെന്നി ബഹന്നാൻ കൊച്ചിയിൽ പറഞ്ഞു.

ശബരിമലയിൽ സർക്കാരും ബിജെപിയും ഒത്തു കളിക്കുകയാണ്.  ശ്രീധരൻപിള്ളക്കെതിരെ ജാമ്യമില്ലാ വകുപ്പ് പ്രകാരം കേസെടുത്തെങ്കിൽ എന്തുകൊണ്ട് അറസ്റ്റ് ചെയ്യുന്നില്ലെന്നും ബെന്നി ബെഹന്നാൻ ചോദിച്ചു.