സോണിയാ ഗാന്ധിക്കെതിരായ ഇഡി നടപടി; തിരുവനന്തപുരത്ത് അറസ്റ്റ് വരിച്ച് നേതാക്കള്‍

Jaihind Webdesk
Wednesday, July 27, 2022

തിരുവനന്തപുരം: കോണ്‍ഗ്രസ് അധ്യക്ഷ സോണിയാ ഗാന്ധിക്കെതിരായ ഇഡി നടപടിയില്‍ പ്രതിഷേധിച്ച് കോൺഗ്രസ് നേതാക്കൾ രാജ്ഭവന് മുന്നിലേക്ക് പ്രതിഷേധ മാർച്ച് നടത്തി. രാജ്ഭവന് മുന്നിലേക്ക് പ്രതിഷേധവുമായി എത്തിയ പ്രതിപക്ഷനേതാവ് ഉൾപ്പെടെയുള്ള നേതാക്കളെ പോലീസ് അറസ്റ്റ് ചെയ്ത് നീക്കി.

പ്രതിപക്ഷനേതാവ് വി.ഡി സതീശൻ, രമേശ് ചെന്നിത്തല ഉൾപ്പെടെയുള്ള നേതാക്കളുടെ നേതൃത്വത്തിലായിരുന്നു പ്രവർത്തകരുടെ പ്രതിഷേധം. പ്രവർത്തകർ രാജ്ഭവനിലേക്ക് പ്രതിഷേധ മാർച്ച് നടത്തി. മാർച്ച് വി.ഡി സതീശൻ ഉദ്ഘാടനം ചെയ്തു. കോൺഗ്രസ് നേതാക്കൾക്കെതിരെയുള്ള ഇഡി നടപടികൾ കേന്ദ്ര സർക്കാരിന്‍റെ രാഷ്ട്രീയ അജണ്ടയുടെ ഭാഗമാണെന്ന് പ്രതിപക്ഷ നേതാവ് പ്രതികരിച്ചു.

 

അധികാരങ്ങളെ കേന്ദ്രസർക്കാർ ദുരുപയോഗം ചെയ്യുകയാണെന്ന് രമേശ് ചെന്നിത്തല പറഞ്ഞു. രാജ്ഭവന് മുന്നിൽ പ്രതിഷേധിച്ച പ്രതിപക്ഷ നേതാവ് ഉൾപ്പെടെയുള്ളവരെ പോലീസ് അറസ്റ്റ് ചെയ്ത് നീക്കി. നേതാക്കള്‍ ഉൾപ്പെടെയുള്ളവരെ അറസ്റ്റ് ചെയ്ത നടപടിയിൽ പ്രതിഷേധിച്ച് പ്രവർത്തകർ പോലീസ് വാഹനം തടഞ്ഞു.