എക്സിറ്റ് പോളുകള്‍ക്ക് നാളെ മുതല്‍ വിലക്ക്

എക്സിറ്റ് പോളുകള്‍ക്ക് ഏപ്രില്‍ 11 മുതല്‍ തെരഞ്ഞെടുപ്പ് കമ്മീഷന്‍ വിലക്കേര്‍പ്പെടുത്തി. ലോക്‌സഭാ തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് അച്ചടി, ഇലക്‌ട്രോണിക് മാധ്യമങ്ങൾ മുഖേനയോ, മറ്റേതെങ്കിലും വിധത്തിലോ ഉള്ള എക്‌സിറ്റ് പോളുകൾ ഏപ്രിൽ 11 രാവിലെ ഏഴുമുതൽ തിരഞ്ഞെടുപ്പ് കമ്മീഷൻ വിലക്കി. മേയ് 19ന് വൈകിട്ട് 6.30 വരെ വിലക്ക് നിലവിലുണ്ടാകും.ജനപ്രാതിനിധ്യ നിയമം 1951ലെ സെക്ഷൻ 126 (1) എ പ്രകാരമാണ് നടപടി.

അഭിപ്രായവോട്ടെടുപ്പുകൾക്ക് അതത് ഘട്ടം വോട്ടെടുപ്പ് നടക്കുന്ന ദിവസം പോളിംഗ് അവസാനിക്കുന്ന സമയത്തിന് 48 മണിക്കൂർ മുമ്പു മുതൽ വിലക്കുണ്ട്. ജനപ്രാതിനിധ്യ നിയമം 1951ലെ സെക്ഷൻ 126 (1) ബി പ്രകാരമാണ് നടപടി. വോട്ടെടുപ്പ് അവസാനിക്കുന്നതിന് 48 മണിക്കൂർ മുമ്പുള്ള സമയം മുതൽ അഭിപ്രായ വോട്ടെടുപ്പുകളും നടത്താനോ പ്രസിദ്ധീകരിക്കാനോ പാടില്ലെന്ന് മുഖ്യ തിരഞ്ഞെടുപ്പ് ഓഫീസർ അറിയിച്ചു.

 

Election Commissionexit poll
Comments (0)
Add Comment