സി.പി.എം നേതാവിന്‍റെ മകന് മയക്കുമരുന്ന് ശൃംഖലയുമായി ബന്ധമെന്ന വെളിപ്പെടുത്തല്‍ ഗൗരവമുള്ളത് ; വിശദമായ അന്വേഷണം വേണമെന്ന് മുല്ലപ്പള്ളി രാമചന്ദ്രന്‍

Jaihind News Bureau
Thursday, September 3, 2020

 

തിരുവനന്തപുരം :  സമുന്നത സി.പി.എം നേതാവിന്‍റെ മകന്‍ മയക്കുമരുന്ന് ശൃംഖലയുമായി ബന്ധപ്പെട്ടെന്ന വെളിപ്പെടുത്തല്‍ ഗൗരവമുള്ളതാണെന്നും ഇതുസംബന്ധിച്ച് വിശദമായ അന്വേഷണം നടത്തണമെന്നും കെ.പി.സി.സി പ്രസിഡന്‍റ് മുല്ലപ്പള്ളി രാമചന്ദ്രന്‍. കോണ്‍ഗ്രസ് ഓഫീസുകള്‍ക്കെതിരായ സി.പി.എമ്മിന്‍റെ അക്രമം അവസാനിപ്പിക്കണമെന്നും സമാധാനം പുനസ്ഥാപിക്കണമെന്നും ആവശ്യപ്പെട്ട് എല്ലാ ഡി.സി.സി അധ്യക്ഷന്‍മാരുടെയും നേതൃത്വത്തില്‍ നടത്തിയ ഉപവാസ സത്യാഗ്രഹത്തിന്‍റെ സംസ്ഥാനതല ഉദ്ഘാടനം തിരുവനന്തപുരം ഡി.സി.സി ഓഫീസില്‍ നിര്‍വഹിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം.

ഭരണത്തിന്‍റെ തണലില്‍ സംസ്ഥാനത്ത് ലഹരി മാഫിയ അരങ്ങുതകർക്കുകയാണെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയും പറഞ്ഞു. ഉന്നതരാഷ്ട്രീയ നേതാക്കളുടെ മക്കൾ ഇതിന് നേതൃത്വം നൽകുന്നു. സർക്കാരിന്‍റെ ഒത്താശയോടെയാണിത്. യൂത്ത് ലീഗ് സംസ്‌ഥാന ജനറല്‍ സെക്രട്ടറി പി.കെ ഫിറോസ് ഉന്നയിച്ച ആരോപണങ്ങളെല്ലാം ഗൗരവമുള്ളതാണ്. കേരള നർക്കോട്ടിക് സെല്ലിനെക്കൊണ്ട് സമഗ്രമായ അന്വേഷണത്തിന് മുഖ്യമന്ത്രി ഉത്തരവിടണമെന്നും രമേശ് ചെന്നിത്തല ആവശ്യപ്പെട്ടു.

teevandi enkile ennodu para