കൊവിഡ് 19 : കാസർകോഡ് കൂടുതൽ നിയന്ത്രണങ്ങളുമായി ജില്ലാ ഭരണകൂടം

Jaihind News Bureau
Saturday, March 21, 2020

കാസർകോഡ് ജില്ലയിൽ 6 പേർക്ക് കൊവിഡ് 19 ബാധ സ്ഥിരീകരിച്ചതോടെ ജില്ലയിൽ കൂടുതൽ നിയന്ത്രണങ്ങളുമായി ജില്ലാ ഭരണകൂടം. ജില്ലയിലെ ഓഫീസുകൾ ഒരാഴ്ച്ച അടച്ചിടുന്നതടക്കമുളള നിയന്ത്രണങ്ങളാണ് ഏർപ്പെടുത്തിയിരിക്കുന്നത്.

കാസർകോട് ജില്ലയിൽ കൊറോണ രോഗ ബാധിതർ കൂടി വരുന്നതിനു കാരണം വിദേശത്തു നിന്നും വരുന്നരെ പ്രാഥമിക പരിശോധനകഴിഞ്ഞ് വീട്ടിൽ വിശ്രമിക്കാൻ നിർദ്ദേശിക്കുന്നതിലൂടെ എന്ന് ആരോപണം. നാട്ടുകാർ ഭൂരിപക്ഷം പേരും പുറത്ത് കറങ്ങി നടക്കുന്നു.  ഉദ്യോഗസ്ഥർ ഇവരെ ബന്ധപ്പെടുമ്പോൾ വീട്ടിൽ തന്നെ ഉണ്ടെന്ന മറുപടി ലഭിക്കുന്നുണ്ടെങ്കിലും അസുഖത്തിന്‍റെ ഗൗരവം കണക്കിലെടുക്കാതെ പലരും കുടുംബവുമായി ചുറ്റിക്കറങ്ങി നടക്കുന്നതായാണ് നാട്ടുകാരുടെ ആരോപണം .

രോഗത്തിന്‍റെ ഗൗരവം കണക്കിലെടുക്കാതെയാണ് പലരും വിദേശത്തു നിന്നും വീട്ടിൽ എത്തി യാൽ വിശ്രമിക്കണം എന്ന നിർദേശം ലംഘിച്ചുകൊണ്ട് പൊതു പരിപാടികളിലും കുടുംബവുമായും ചുറ്റാനിറങ്ങുന്നത്. എന്നാൽ ചിലർ വീട്ടിൽ ഇരുന്നാൽ തന്നെ കുടുംബവും കുട്ടികളുമായും അടുത്ത വീടുകളിലും തൊട്ടടുത്ത കടകളിലും ഇടക്കിടെ സന്ദർശനം നടത്തുന്നതായി നാട്ടുകാർ പറയുന്നു. ഇത്തരം സംഭവങ്ങൾ ഒഴിവാക്കാനും പൂർണ്ണമായും ഈ വിപത്തിൽ നിന്നും രക്ഷ നേടാനായി വിദേശത്തു നിന്നും വരുന്നവരെ വീട്ടിൽ പറഞ്ഞ് വിടാതെ പ്രത്യേകം തയ്യാറാക്കിയ ഐസുലേഷൻ മുറിയിൽ 15 ദിവസം കിടത്തി രോഗം ഇല്ലെന്ന് ഉറപ്പ് വരുത്തി മാത്രമേ വീട്ടിലേക്ക് അയക്കാൻ പാടുള്ളു രണ്ടു വർഷം ഗൾഫിൽ കിടന്നവർക്ക് വീട്ടുകാരുടെയും നാട്ടുകാരുടെയും സുരക്ഷക്കായി 15 ദിവസത്തേക്ക് വിശ്രമം എടുത്താൽ തീരുന്ന പ്രശ്‌നമേ ഉള്ളു എന്നും പൊതുവേ അഭിപ്രായം ഉയർന്നു വരുന്ന സാഹചര്യത്തിൽ സർക്കാർ ഇത്തരത്തിൽ വിദേശത്തു നിന്നും വരുന്നവർക്ക് കടുത്ത നിയന്ത്രണം ഏർപെടുത്തണമെന്നാണ് അഭിപ്രായം ഉയർന്നു വരുന്നത്