മറുകണ്ടം ചാടി എന്‍.സി.പി ; മഹാരാഷ്ട്രയില്‍ ബി.ജെ.പി സർക്കാര്‍ അധികാരത്തില്‍

Jaihind Webdesk
Saturday, November 23, 2019

മുംബൈ : രാഷ്ട്രീയ മര്യാദകളെല്ലാം ലംഘിച്ച അട്ടിമറി നീക്കത്തിനൊടുവില്‍ മഹാരാഷ്ട്രയില്‍ ബി.ജെ.പി-എന്‍.സി.പി സഖ്യ സര്‍ക്കാര്‍ അധികാരമേറ്റു. ബി.ജെ.പിയുടെ ദേവേന്ദ്ര ഫട്നാവിസ് മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്തു. എൻ.സി.പിയുടെ അജിത് പവാർ ഉപമുഖ്യമന്ത്രിയായും ചുമതലയേറ്റു.

ബി.ജെ.പി ഇതര സര്‍ക്കാരിനായുള്ള ചർച്ചകള്‍ ധാരണയിലെത്തി നില്‍ക്കുമ്പോഴായിരുന്നു അട്ടിമറി നീക്കത്തിലൂടെ മഹാരാഷ്ട്രയില്‍ ഇന്ന് രാവിലെ ദേവേന്ദ്ര ഫഡ്നാവിസ് മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്തത്. രാജ്ഭവനില്‍ രാവിലെ എട്ട് മണിയോടെയായിരുന്നു സത്യപ്രതിജ്ഞ.  എന്‍.സി.പി – കോണ്‍ഗ്രസ് ചര്‍ച്ച ഇന്നും തീരുമാനിച്ചിരിക്കവെയാണ് അട്ടിമറി നീക്കത്തിലൂടെ ബി.ജെ.പി സർക്കാര്‍ അധികാരമേറ്റത്. അതേസമയം രാഷ്ട്രീയത്തിലെ ഏറ്റവും വലിയ ചതിയാണ് നടന്നതെന്ന് കോണ്‍ഗ്രസ് പ്രതികരിച്ചു.