ദേവസ്വം ബോർഡ് യോഗം ഇന്ന്; ശബരിമല പ്രധാന ചർച്ചാ വിഷയം

Jaihind Webdesk
Tuesday, October 23, 2018

തിരുവിതാംകൂർ ദേവസ്വം ബോർഡ് യോഗം ഇന്ന് ചേരും.  ശബരിമല വിഷയമാണ് യോഗത്തിലെ പ്രധാന ചർച്ചാ വിഷയം. സുപ്രീം കോടതി വിധി നടപ്പാക്കമെന്ന് മുഖ്യമന്ത്രി ആവർത്തിച്ച് പ്രഖാപിച്ച സാഹചര്യത്തിൽ തികച്ചും നിസാഹായവസ്ഥയിലാണ് ബോർഡ്.

ശബരിമല വിഷയത്തിൽ ഇന്ന് പ്രതികരിക്കാമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ അറിയിച്ച സാഹചര്യത്തിൽ ബോർഡ് തീരുമാനം നിർണായകമാകും. മുഖ്യമന്ത്രിയെ മറികടന്ന് ഒരു തീരുമാനം എടുക്കാൻ ബോർഡ് അശക്തരാണ്. പുനഃപരിശോധന ഹർജി പോലും നൽകാൻ കഴിയാത്ത നിസഹായവസ്ഥയിലാണ് ദേവസ്വം ബോർഡ്. ഇന്നത്തെ യോഗത്തിന് ശേഷം മുഖ്യമന്ത്രിയുമായി ബോർഡ് അധികൃതർ കൂടിക്കാഴ്ച്ച നടത്തിയേക്കും.

അടുത്ത മണ്ഡലകാലത്തിന്  മുൻപ് പ്രശ്നങ്ങൾ പരിഹരിക്കണമെന്നാണ് ബോർഡ് ആഗ്രഹിക്കുന്നത്. എന്നാൽ മുഖ്യമന്ത്രിയുടെ നിലപാടാണ് ഇതിന് തടസം നിൽക്കുന്നത്.  ഇതിന് എതിരെ നിലപാട് സ്വീകരിക്കാൻ ബോർഡ് അശക്തമാണ്. സുപ്രീം കോടതിയിൽ വിഷയം എത്തുമ്പോൾ പിഴവുകൾ ഉണ്ടാകരുതെന്നാണ് ബോർഡിന്‍റെ ആഗ്രഹം. എന്നാൽ മുഖ്യമന്ത്രി ഇത് അംഗീകരിക്കുന്നില്ല. സുപ്രീം കോടതിയിൽ സമർപ്പിക്കണ്ട റിപ്പോർട്ടിന്‍റെ പകർപ്പ് ബോർഡ് തയാറാക്കിയിട്ടുണ്ട്. ഈ റിപ്പോർട്ടുകളിൽ തിരുത്തലകൾ ആവശ്യമുണ്ടോ എന്ന് മുഖ്യമന്ത്രിയുമായി നടത്തിയ ചർച്ചകൾക്ക് ശേഷം തീരുമാനിക്കും.

ശബരിമലയിൽ യുവതി പ്രവേശനം സംബന്ധിച്ച് അന്തിമ നിയമ ഉപദേശം ഇതു വരെ ബോർഡിന് ലഭിച്ചിട്ടില്ല.ഇക്കാര്യത്തിൽ ബോർഡിനും ഇതു വരെ വ്യക്തത ഇല്ല . നിലവിലെ സാഹചര്യത്തിൽ മുഖ്യമന്ത്രിക്ക് ഒപ്പം നിൽക്കുകയല്ലാതെ ബോർഡിന് മുന്നിൽ മറ്റ് മാർഗങ്ങൾ ഇല്ല. വിശ്വാസികളെ കമ്പളിപ്പിക്കാൽ പരസ്യമായി അനുകൂല സമീപനം സ്വീകരിക്കുകയും രഹസ്യമായി മുഖ്യമന്ത്രിയുടെ താൽപര്യങ്ങൾക്ക് വഴങ്ങുകയും ചെയ്യുന്ന ഇരട്ടത്താപ്പ് നിലപാടാണ് ബോർഡ് ഇപ്പോൾ സ്വീകരിക്കുന്നത്.