തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ് സാമ്പത്തിക പ്രതിസന്ധിയില്‍: ശമ്പളവും പെന്‍ഷനും നല്‍കാന്‍ കഴിയാത്ത സ്ഥിതി

Jaihind News Bureau
Tuesday, November 5, 2019

തിരുവനന്തപുരം: ശബരിമലയിലെ വരുമാന നഷ്ടം തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡിനെ സാമ്പത്തിക പ്രതിസന്ധിയിലാക്കിയിട്ടുണ്ടെന്ന് മന്ത്രി കടകംപള്ളി സുരേന്ദ്രന്‍ . വരുന്ന മാസങ്ങളില്‍ ജീവനക്കാരുടെ ശമ്പളവും പെന്‍ഷനും നല്‍കാന്‍ കഴിയാത്ത സ്ഥിതിയാണുള്ളതെന്നും മന്ത്രി രേഖാമൂലം സഭയെ അറിയിച്ചു. തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡിന്റെ സാമ്പത്തിക പ്രതിസന്ധി മറികടക്കാന്‍ 100 കോടി രൂപ അനുവദിച്ചിട്ടുണ്ട്. ഇതില്‍ 30 കോടി ആദ്യഗഡുവായി നല്‍കിയെന്നും സഭയെ മന്ത്രി അറിയിച്ചു.