ഡൽഹി തെരഞ്ഞെടുപ്പ് ചൂടിലേയ്ക്ക്… നിയമസഭ തെരഞ്ഞെടുപ്പ് ഫെബ്രുവരി 8ന്; വോട്ടെണ്ണൽ ഫെബ്രുവരി 11ന്

Jaihind News Bureau
Monday, January 6, 2020

ഡൽഹി നിയമസഭ തെരഞ്ഞെടുപ്പ് ഫെബ്രുവരി 8ന്. വോട്ടെണ്ണൽ ഫെബ്രുവരി 11ന്. തെരഞ്ഞെടുപ്പ് ഒറ്റഘട്ടമായി. വിജ്ഞാപനം ഈ മാസം 14ന്. മാതൃകാ പെരുമാറ്റച്ചട്ടം നിലവിൽ വന്നു.

70 നിയമസഭാ മണ്ഡലങ്ങളിലേക്കാണു തിരഞ്ഞെടുപ്പ് നടക്കുന്നത്. ജനുവരി 14-നു വിജ്ഞാപനം പുറപ്പെടുവിക്കും. ജനുവരി 21 വരെ നാമനിര്‍ദേശ പത്രിക സമര്‍പ്പിക്കാം. സൂക്ഷ്മപരിശോധന ജനുവരി 22-നാണ്. ഫെബ്രുവരി 8ന് വോട്ടെടുപ്പും 11-ന് വോട്ടെണ്ണലും നടക്കും. 80 വയസിന് മുകളിലുള്ളവർക്ക് പോസ്റ്റൽ വോട്ട് ചെയ്യാൻ അവസരം ഉണ്ടാകും. ഫെബ്രുവരി 13ന് തെരഞ്ഞെടുപ്പ് പ്രവർത്തനങ്ങൾ അവസാനിക്കും.