ആരോഗ്യ സർവകലാശാല പരീക്ഷകൾ 21 മുതൽ നടത്താന്‍ തീരുമാനം

Jaihind Webdesk
Friday, June 18, 2021

തിരുവനന്തപുരം : ആരോഗ്യ സർവകലാശാല പരീക്ഷകൾ ഈ മാസം 21 മുതൽ നടത്താൻ തീരുമാനം. പരീക്ഷാ നടത്തിപ്പ് സംബന്ധിച്ച മാർഗ നിർദേശം ഇറങ്ങി. അവസാന വർഷ എംബിബിഎസ്  അടക്കം ഉള്ള പരീക്ഷകളാണ് നടത്താൻ തീരുമാനിച്ചത്.

വിദ്യാർത്ഥികൾക്ക് കൊവിഡ് ആന്‍റിജൻ പരിശോധന നിർബന്ധമാണ്. പോസിറ്റീവ് ആയവർക്ക് പ്രത്യകം മുറിയിൽ പരീക്ഷ എഴുതാം. ഇവരുടെ പ്രാക്ടിക്കൽ പരീക്ഷ പിന്നീട് നടത്തും. ഹോസ്റ്റലിൽ എത്തേണ്ടവർ നേരത്തെ ആന്‍റിജൻ പരിശോധന നടത്തണം. ജൂലൈ ഒന്നിന് ശേഷം കോളേജ് തുറക്കുന്നത് ആലോചിക്കും. കോളേജ് തുറന്നാലും തിയറി ക്ലാസ് ഓൺ ലൈൻ വഴി തന്നെ ആയിരിക്കും നടക്കുക.