പുതിയ ബ്രുവറികൾക്കായി പുതിയ സമിതി രൂപീകരിച്ച് സർക്കാർ; തീരുമാനം വിവാദത്തിലേക്ക്

webdesk
Wednesday, October 10, 2018

പുതിയ ബ്രുവറികൾക്കായി സർക്കാർ പുതിയ സമിതി രൂപീകരിച്ചത് വിവാദത്തിലേക്ക്. നിലവിൽ റദ്ദാക്കിയ ബ്രൂവറികൾ പുനസ്ഥാപിക്കാനാണ് നാല് അംഗ സമിതി രൂപീകരിച്ചതെന്നാണ് ആരോപണം. പുതിയ ബ്രൂവറി വേണ്ടെന്ന ഉത്തരവ് നിലനിൽക്കെയാണ് സർക്കാരിന്‍റെ ഈ പുതിയ നീക്കം

നികുതി വകുപ്പ് അഡിഷണൽ ചീഫ് സെക്രട്ടറി അധ്യക്ഷയായും എക്‌സെസ് കമ്മീഷണർ ജോയിന്‍റ് എക്‌സെസ് കമ്മീഷണർ നികുതി വകുപ്പ് ഡെപുട്ടി സെക്രട്ടറി എന്നിവരാണ് സമിതി അംഗങ്ങൾ. പുത്രിയ ബ്രുവറി അനുവദിക്കുന്നത് സംബന്ധിച്ച് ഒക്ടോബർ 31 നകമാണ് ഈ സമിതി സർക്കാരിന് റിപ്പോർട്ട് സമർപ്പിക്കണ്ടേത്.

എന്നാൽ അനുമതി നൽകിയ ശേഷം റദ്ദാക്കിയ ബ്രുവറികൾക്ക് അനുകൂലമായിരിക്കും സമിതി റിപ്പോർട്ട് നൽകുക. വഴിവിട്ട് അനുമതി നൽകിയ മദ്യ നിർമ്മാണ ശാലകൾക്ക് റദ്ദാക്കിയ അനുമതി പുനഃസ്ഥാപിക്കാനുള്ള നീക്കവും സമിതിക്ക് പിന്നിൽ ഉണ്ട്. മുമ്പ് അനുമതി നൽകിയ ബ്രൂവറികൾക്ക് അനുകമായ ശുപാർശായിരിക്കും സമിതി സർക്കാരിന് സമർപ്പിക്കുക.സി.പി.എം ഉന്നത നേത്യത്തിന്‍റെ താൽപര്യങ്ങൾ സംരക്ഷിക്കന്നതാണ് ഈ സമിതി.

നേരത്തെ പ്രതിപക്ഷ നേതാവിനെ അവേഹളിച്ചു പ്രസ്താവന പുറപ്പെടുവിച്ച വ്യക്തിയാണ് സമിതി അധ്യക്ഷ. ആരോപണ വിധേയനായ എക്‌സൈസ് മന്ത്രിയുടെ ഓഫീസിലെ ഉന്നത ഉദ്യോഗസ്ഥനാണ് പ്രസ്താവനയ്ക്ക് പിന്നിലെന്നാണ് സുചന. നിലവിലെ ആരോപണ വിധേയരെ വെള്ളപൂശി ചട്ടലംഘനത്തിലൂടെ മദ്യശാലകൾ അനുവദിച്ച സർക്കാർ നിലപാടിനെ ശരിവെയ്ക്കുന്നതായിരിക്കും സമിതിയുടെ റിപ്പോർട്ട്.ഇതോടെ അനുമതി റദാക്കിയ ബ്രുവറി ഉടമകൾക്ക് വീണ്ടും അനുമതി ലഭിക്കുന്ന സാഹചര്യം ഉരുത്തിരിയും.സി.പി.എം ഉന്നത നേത്യത്വവും സർക്കാരും ഇതാണ് സമിതി രൂപീകരണത്തിലുടെ ലക്ഷ്യമിടുന്നത്.[yop_poll id=2]