തികഞ്ഞ വിജയപ്രതീക്ഷയില്‍ ഡീൻ കുര്യാക്കോസ്

Jaihind Webdesk
Wednesday, May 22, 2019

Dean-Kuriakose-YC_President

തികഞ്ഞ വിജയപ്രതീക്ഷയിലാണ് ഇടുക്കിയിലെ യുഡിഎഫ് സ്ഥാനാർത്ഥി  ഡീൻ കുര്യാക്കോസ്. കഴിഞ്ഞ തവണ നഷ്ടപ്പെട്ട ഇടുക്കി തിരിച്ച് പിടിക്കുന്നത് ഒരു മധുര പ്രതികാരം കൂടിയാണ് ഇടുക്കിയിലെ യുഡിഎഫ് പ്രവർത്തകർക്ക്.

കസ്തൂരി രംഗൻ വിഷയത്തിൽ തെറ്റിദ്ധരിപ്പിക്കപ്പെട്ട ഒരു ജനതയുടെ തിരിച്ചുവരവാണ് ഈ തെരഞ്ഞെടുപ്പ്. രണ്ടു സർക്കാരുകൾക്കെതിരെയുള്ള ജനങ്ങളുടെ പ്രതികരണമാണ് ഈ തെരഞ്ഞെടുപ്പെന്ന് ഡീൻ കുര്യാക്കോസ് പറഞ്ഞു. രാഹുൽ ഗാന്ധിയുടെ വരവ് ഇടുക്കിയിൽ വലിയ ആവേശമാണ് ഉയർത്തിയിരുന്നത്. യുഡിഎഫിന്‍റെ കോട്ടയായ ഇടുക്കിയുടെ തിരിച്ചു വരവായിരിക്കും തെരഞ്ഞെടുപ്പ് ഫലമെന്ന് ഡീൻ പറഞ്ഞു.

teevandi enkile ennodu para