കസ്തൂരി രംഗൻ റിപ്പോർട്ടിൽ അന്തിമ വിജ്ഞാപനം ഉടൻ തന്നെ പുറപ്പെടുവിക്കണം : ഡീൻ കുര്യാക്കോസ്

Jaihind Webdesk
Wednesday, July 3, 2019

കസ്തൂരി രംഗൻ റിപ്പോർട്ടിൽ അന്തിമ വിജ്ഞാപനം ഉടൻ തന്നെ പുറപ്പെടുവിക്കണമെന്നാവശ്യപ്പെട്ട് കേന്ദ്രമന്ത്രി പ്രകാശ് ജാവദേക്കറിന് ഡീൻ കുര്യാക്കോസ് നിവേദനം നൽകി. ജനവാസ കേന്ദ്രങ്ങളെയും, കൃഷിസ്ഥലങ്ങളേയും, തോട്ടങ്ങളെയും ഒഴിവാക്കി കൊണ്ടുള്ള പ്രദേശങ്ങളെ ഇഎസ്എയാക്കി യുപിഎ ഗവൺമെന്‍റിന്‍റെ കാലഘട്ടത്തിൽ അംഗീകരിച്ചതിനെ എൻഡിഎ സർക്കാരും അംഗീകരിച്ചതിനാൽ ഉടൻ തന്നെ അന്തിമ വിജ്ഞാപനം പ്രഖ്യാപിക്കണമെന്ന് ഡീൻ കുര്യാക്കോസ് ആവശ്യപ്പെട്ടു. ഇത് സംബന്ധിച്ച് ഉടൻ തന്നെ റിവ്യൂ മീറ്റിംഗ് വിളിച്ചു ചേർക്കുമെന്നും, അന്തിമ വിജ്ഞാപനം ഉടൻ തന്നെ പുറപ്പെടുവിക്കാൻ ചർച്ച ആരംഭിക്കുമെന്നും പ്രകാശ് ജാവദേക്കർ അറിയിച്ചു.

teevandi enkile ennodu para