വിദ്യാഭ്യാസ വായ്പ നൽകുന്നതിൽ ബാങ്കുകൾ വച്ചുപുലർത്തുന്ന നിഷേധാത്മക സമീപനം അവസാനിപ്പിക്കാൻ കേന്ദ്ര സർക്കാർ നടപടി സ്വീകരിക്കണമെന്ന് ഡീൻ കുര്യാക്കോസ് ലോക് സഭയിൽ ആവശ്യപ്പെട്ടു. എല്ലാ ബാങ്കുകൾക്കും യോജിച്ചൊരു നിയമം കൊണ്ടുവരാൻ സർക്കാർ മുൻകൈയെടുക്കണം. നിർധനാരായ മിടുക്കരായ വിദ്യാർത്ഥികൾക്കായി വിദ്യാഭ്യാസ വായ്പ ലഭിക്കുന്നുവെന്ന് ഉറപ്പു വരുത്തണമെന്നും, സർഫാസി ആക്ട് ഉപയോഗിച്ച് വിദ്യാർത്ഥികളുടെ കുടുംബത്തെ ദ്രോഹിക്കുന്നത് ഒഴിവാക്കണമെന്നും ഡീൻ കുര്യാക്കോസ് ആവശ്യപ്പെട്ടു.