മലവെള്ളപ്പാച്ചലിൽ ഒറ്റപ്പെട്ട് പോയ ആദിവാസി കോളനികള്‍ ഡീൻ കുര്യാക്കോസ് എം. പി സന്ദർശിച്ചു

Jaihind News Bureau
Sunday, August 11, 2019

Dean-Kuriakose

ഉരുള്‍പൊട്ടലുണ്ടായി ഒറ്റപ്പെട്ടുപോയ മേഖലയിലെ ജനങ്ങള്‍ക്കുണ്ടായ കഷ്ടനഷ്ടങ്ങള്‍ നേരിട്ട് കണ്ട് മനസ്സിലാക്കുകയും വിലയിരുത്തുകയും ചെയ്തുവെന്നും മേഖലയുടെ പുനരധിവാസത്തിനും ജനങ്ങള്‍ക്ക് അടിയന്തരമായി നഷ്ടപരിഹാരം നല്‍കുന്നതിനും ആവശ്യമായ ഇടപെടല്‍ എംപിയെന്ന നിലയില്‍ സ്വീകരിക്കുമെന്നും ഡീൻ കുര്യാക്കോസ് വ്യക്തമാക്കി.

മലവെള്ളപ്പാച്ചലിൽ ഒറ്റപ്പെട്ട് പോയ കുട്ടമ്പുഴ പഞ്ചായത്തിലെ ആദിവാസി കോളനികള്‍ സന്ദർശിക്കുകയായിരുന്നു അദ്ദേഹം. വെള്ളപൊക്ക ദുരിതം നേരിട്ട കോതമംഗലം താലൂക്കിലെ കുട്ടമ്പുഴ പഞ്ചായത്തിലെ കല്ലേലിമേട്, തലവച്ചപാറ എന്നിവടങ്ങളാണ് ഡീൻ കുര്യാക്കോസ് സന്ദർശിച്ചത്.