കെപിസിസി പ്രസിഡന്‍റായി കോഴിക്കോട് ജില്ലയിൽ നിന്നുള്ള മുല്ലപ്പള്ളി രാമചന്ദ്രനെ തെരഞ്ഞെടുത്തതിൽ സന്തോഷം പ്രകടിപ്പിച്ച് ഡിസിസിയുടെ ആഭിമുഖ്യത്തിൽ കേക്ക് മുറിച്ച് ആഘോഷിച്ചു. സികെ ഗോവിന്ദൻ നായർക്ക് ശേഷം ആദ്യമായാണ് ജില്ലക്കാരനായ ഒരാൾ കെപിസിസി പ്രസിഡന്‍റാകുന്നത്.
വടകരയിൽ നിന്നുള്ള പാർലമെന്‍റംഗവും കോഴിക്കോട് ജില്ലക്കാരനുമായ മുല്ലപ്പള്ളി രാമചന്ദ്രൻ കെപിസിസി പ്രസിഡന്‍റായതിലുള്ള ആഘോഷത്തിലാണ് ഡിസിസി. ദീർഘനാളുകൾക്ക് ശേഷമാണ് കോഴിക്കോടുകാരനായ ഒരു നേതാവ് കെപിസിസിയുടെ അമരത്തെത്തുന്നത്. സി.കെ ഗോവിന്ദൻ നായർക്കുശേഷം മുല്ലപ്പള്ളിയിലൂടെ ആ ഭാഗ്യം വീണ്ടും കോഴിക്കോടിന് ലഭിച്ചതിൽ ജില്ലയിലെ കോൺഗ്രസ് പ്രവർത്തകർ ആവേശത്തിലാണ്. ഡിസിസിയിൽ നടന്ന ലളിതമായ ചടങ്ങിൽ മുൻമന്ത്രിയും ജില്ലാ യുഡിഎഫ് ചെയർമാനുമായ അഡ്വ. പി ശങ്കരൻ കേക്ക് മുറിച്ച് ആഘോഷ പരിപാടി ഉദ്ഘാടനം ചെയ്തു.
ഡിസിസി പ്രസിഡന്‍റ് ടി സിദ്ദിഖ് അദ്ധ്യക്ഷത വഹിച്ച യോഗത്തിൽ, കെപിസിസി ജനറൽ സെക്രട്ടറി അഡ്വ. പ്രവീൺകുമാർ, മുൻ അധ്യക്ഷൻ കെ സി അബു, കെ.എസ്.യു സംസ്ഥാന പ്രസിഡന്‍റ് കെ.എം അഭിജിത് തുടങ്ങിയവർ പങ്കെടുത്തു. കെപിസിസി പ്രസിഡന്‍റ് മുല്ലപ്പള്ളി രാമചന്ദ്രൻ ജില്ലയിലെത്തുന്ന ദിവസം വലിയ സ്വീകരണമൊരുക്കാനുള്ള തയ്യാറെടുപ്പിലാണ് ഡിസിസി.
https://www.youtube.com/watch?v=BKUbkaxvak4