സിപിഎം കള്ളവോട്ട് സംസ്‌കാരം അവസാനിപ്പിക്കണമെന്ന് മുല്ലപ്പള്ളി രാമചന്ദ്രൻ

Jaihind Webdesk
Wednesday, May 1, 2019

MullappallyRamachandran

സിപിഎം കള്ളവോട്ട് സംസ്‌കാരം അവസാനിപ്പിക്കണമെന്ന് കെപിസിസി പ്രസിഡന്‍റ് മുല്ലപ്പള്ളി രാമചന്ദ്രൻ. 50 വർഷമായി കേരളത്തിൽ കള്ള വോട്ട് നടക്കുന്നു. തെരഞ്ഞടുപ്പിൽ സിപിഎം വിരുദ്ധ വികാരം ശക്തമാണ്. ഇത് മറികടക്കാനാണ് ഭരണസംവിധാനം ഉപയോഗപ്പെടുത്തി കള്ള വോട്ട് ചെയ്തത്. കള്ളവോട്ട് സിപിഎം വിജയിക്കില്ലെന്നും അദ്ദേഹം ഡൽഹിയിൽ മാധ്യമങ്ങളോട് പറഞ്ഞു.

കേരളത്തിലെ കള്ള വോട്ടിന് എതിരെ സുപ്രീംകോടതി വരെ പോരാടുമെന്നും അദ്ദേഹം പറഞ്ഞു. വയനാട്ടിലും കൃത്രിമം നടത്താൻ സിപിഎം ശ്രമിച്ചു. പോലീസുകാരെ ഭീഷണിപ്പെടുത്തി പോസ്റ്റൽ വോട്ടുകൾ സ്വന്തമാക്കാനുള്ള സിപിഎം നീക്കത്തിന് പിന്നിൽ ഉന്നത പോലീസ് ഉദ്യോഗസ്ഥരുടെ പങ്ക് അന്വേഷിക്കണം. ഇതിന് മുഖ്യമന്ത്രി മറുപടി പറയണം. മുഖ്യമന്ത്രിക്ക് കള്ള പണക്കാരുമായി ബന്ധം ഉണ്ടെന്നും മുല്ലപ്പള്ളി ആരോപിച്ചു.

1999 ൽ താൻ പരാജയപ്പെട്ടത് കള്ള വോട്ടുകളിലുടെയാണ് തെരഞ്ഞടുപ്പിൽ സിപിഎം വിരുദ്ധ വികാരം ശക്തമാണ്. ഇത് മറികടക്കാൻ കള്ള വോട്ടും ഭരണ സംവിധാനവും ദുരുപയോഗപെടുത്തി. എന്നാലും സിപിഎം വിജയിക്കില്ലെന്നും മുല്ലപ്പള്ളി പറഞ്ഞു. കള്ള വോട്ട് സംസ്കാരം അവസാനിപ്പിക്കണമെന്നും ഇക്കാര്യത്തിൽ മുഖ്യമന്ത്രി പ്രതികരിക്കണമെന്നും കെപിസിസി പ്രസിഡന്‍റ് ആവശ്യപ്പെട്ടു.

മുഖ്യമന്ത്രിക്കും കോടിയേരിക്കും കള്ളപണക്കാരുമായി ബന്ധം ഉണ്ട്. മുഖ്യമന്ത്രിക്ക് സഹസ്രകോടിശ്വരന്മാരുമായാണ് ബന്ധം. മുഖ്യ തെരഞ്ഞടുപ്പ് ഓഫീസര്‍ക്ക് എതിരെ ആരോപണം ഉന്നയിച്ച് തെരഞ്ഞടുപ്പ് പ്രക്രിയയെ അസ്ഥിരപ്പെടുത്താനാണ് സിപിഎം ശ്രമമെന്നും മുല്ലപ്പള്ളി ആരോപിച്ചു

തെരഞ്ഞടുപ്പ് പ്രഖ്യാപനത്തിന് ശേഷം കെപിസിസിയിൽ അഴിച്ചു പണി ഉണ്ടാകുമെന്നും കെ.പി.സി.സി പ്രസിഡന്‍റ് പറഞ്ഞു.