രാഷ്ട്രീയ കൊലപാതകമാക്കി ചിത്രീകരിക്കാന്‍ സി.പി.എം ശ്രമം ; ഡി.വൈ.എഫ്.ഐ ആക്രമണം കണ്ണൂർ രാഷ്ട്രീയത്തിന്‍റെ തനിയാവർത്തനമെന്നും മുല്ലപ്പള്ളി രാമചന്ദ്രന്‍

Jaihind News Bureau
Monday, August 31, 2020

Mullapaplly-Ramachandran

തിരുവനന്തപുരം : പി.എസ്.സി ഓഫീസിന് മുന്നില്‍ യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ക്ക് നേരെ ഡി.വൈ.എഫ്.ഐ നടത്തിയ ആക്രമണം കണ്ണൂര്‍ രാഷ്ട്രീയത്തിന്‍റെ തനിയാവര്‍ത്തനമെന്ന് കെ.പി.സി.സി പ്രസിഡന്‍റ് മുല്ലപ്പള്ളി രാമചന്ദ്രന്‍. വെഞ്ഞാറമൂട് കൊലപാതകം രാഷ്ട്രീയ കൊലപാതകമെന്ന് ചിത്രീകരിക്കാന്‍ സി.പി.എം തെറ്റായ നീക്കം നടത്തുന്നുവെന്നും അദ്ദേഹം പറഞ്ഞു.

കണ്ണൂരിലെ സി.പി.എമ്മിന്‍റെ അക്രമ രാഷ്ട്രീയം തിരുവനന്തപുരത്തേക്കും വ്യാപിപ്പിക്കാനുള്ള ശ്രമമാണ് നടക്കുന്നതെന്ന് മുല്ലപ്പള്ളി രാമചന്ദ്രന്‍ പറഞ്ഞു. വെഞ്ഞാറമൂട് കൊലപാതകം രാഷ്ട്രീയ കൊലപാതകമെന്ന് ചിത്രീകരിക്കാന്‍ സി.പി.എം തെറ്റായ നീക്കം നടത്തുകയാണെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.

പി.എസ്.സി ആസ്ഥാനത്തിന് മുന്നില്‍ ആക്രമണമുണ്ടായതിനെ തുടര്‍ന്ന് പൊലീസ് അറസ്റ്റ് ചെയ്ത് നീക്കിയ എം.എല്‍.എമാരായ ഷാഫി പറമ്പില്‍, കെ.എസ് ശബരീനാഥന്‍ ഉള്‍പ്പെടെയുള്ള യൂത്ത് കോണ്‍ഗ്രസ് പ്രവർത്തകരെ കെ.പി.സിസി അധ്യക്ഷന്‍ എ.ആര്‍ ക്യാമ്പിലെത്തി സന്ദര്‍ശിച്ചു.