കെ. മുരളീധരനെതിരെ കൈയേറ്റ ശ്രമം; ചൊക്ലിയിലെ ബൂത്ത് സന്ദര്‍ശനത്തിനെത്തിയ സ്ഥാനാര്‍ത്ഥിക്കുനേരെ സി.പി.എം ഗുണ്ടായിസം

Jaihind Webdesk
Tuesday, April 23, 2019

വടകര യു.ഡി.എഫ് സ്ഥാനാര്‍ത്ഥി കെ. മുരളീധരന് നേരെ കൈയേറ്റ ശ്രമം. തലശ്ശേരിയില്‍ ചൊക്ലി 157ാം ബൂത്തിലാണ് സംഭവം. സി.പി.എം പ്രവര്‍ത്തകരാണ് അക്രമത്തിന് പിന്നില്‍. ബൂത്ത് സന്ദര്‍ശനത്തിനിടെ സി.പി.എം ഗുണ്ടകള്‍ കെ. മുരളീധരനോട് ഇറങ്ങിപ്പോകാന്‍ ആക്രോശിക്കുകയായിരുന്നു. ഇതില്‍ എതിര്‍പ്പ് പ്രകടിപ്പിച്ച കെ. മുരളീധരനെതിരെ സി.പി.എമ്മുകാര്‍ തിരിയുകയായിരുന്നു. പരാജയഭീതിയിലായ സി.പി.എം അക്രമത്തിന് മുതിരുകയാണെന്ന് കെ. മുരളീധരന്‍ ജയ്ഹിന്ദിനോട് പ്രതികരിച്ചു. ഇന്ന് പോളിങ് കഴിഞ്ഞാല്‍ അക്രമം അഴിച്ചുവിടാന്‍ സി.പി.എം ശ്രമിക്കുന്നതായും മുരളീധരന്‍ ആരോപിച്ചു. പോളിങ് പരമാവധി സമാധാനാപൂര്‍ണ്ണമായിരിക്കാന്‍ എല്ലാ പ്രവര്‍ത്തകരും ശ്രമിക്കണമെന്ന് മുരളീധരന്‍ ആവശ്യപ്പെട്ടു.

teevandi enkile ennodu para