ചാനല്‍ ക്യാമറമാനെ മര്‍ദ്ദിച്ച സി.പി.എം ബ്രാഞ്ച് സെക്രട്ടറി അറസ്റ്റില്‍

Jaihind Webdesk
Wednesday, January 9, 2019

കാസര്‍കോട്: ജനുവരി ഒന്നിന് ചാനല്‍ ക്യാമറാമാനെ മര്‍ദ്ദിച്ച സംഭവത്തില്‍ സി.പി.എം ബ്രാഞ്ച് സെക്രട്ടറി അറസ്റ്റില്‍. കാസര്‍കോട് അമ്പലത്തറ അട്ടയങ്ങാനം സ്വദേശി സി. സുകുരമാരനാണ് അറസ്റ്റിലായിരിക്കുന്നത്. വനിതാ മതില്‍ ദിവസമായിരുന്നു മനോരമ ന്യൂസ് സംഘത്തിനുനേരെ ആക്രമണമുണ്ടായത്.

സംഭവത്തിൽ കൂടുതൽ പേരെ തിരച്ചറിഞ്ഞതായും വരും ദിവസങ്ങളിൽ കൂടുതൽ അറസ്റ്റ ഉണ്ടാകുമെന്ന് ബേക്കൽ പോലീസ് പറഞ്ഞു .ജനുവരി ഒന്നിന് കാസർകോട് മുതൽ തിരുവനന്തുരം വരെ സംഘടിപ്പിച്ച വനിതാ മതിലിനിടെ ചേറ്റുകുണ്ടിൽ നടന്ന അക്രമ സംഭവങ്ങൾ റിപ്പോർട്ട് ചെയ്യാൻ പോയ 24 ,മനോരമ ന്യൂസ് സംഘത്തിന് നേരെയാണ് അക്രമം ഉണ്ടായത് .വനിതാ മതിൽ നിർമ്മിക്കാൻ എത്തിയവരെ ആദ്യഘട്ടത്തിൽ ഒരു വിഭാഗം ബി ജെ പി പ്രവർത്തകർ വിരട്ടിയോടിച്ചിരുന്നു. ഇതോടെ ബി.ജെ.പി, സിപിഎം പ്രവർത്തകർ തമ്മിൽ ഏറ്റുമുട്ടുകയായിരുന്നു ഇതാണ് സംഘർഷത്തിൽ കലാശിച്ചത് .ഇത് റിപ്പോർട്ട് ചെയ്യാൻ പോയ മാധ്യമ പ്രവർത്തകർക്കാണ് മർദ്ദനം ഏറ്റത്.