തെരേസ ജോണിന്റെ സ്ഥലംമാറ്റം: പുറത്തായത് സി.പി.എമ്മിന്റെ വനിതകളോടുള്ള സമീപനത്തിന്റെ പൊള്ളത്തരം – കെ.സി. ജോസഫ്

Jaihind Webdesk
Sunday, January 27, 2019

UDF-Kannur-KC-Joseph

കണ്ണൂര്‍: സി.പി.എമ്മിന്റെ നിലപാടുകളിലെ പൊള്ളത്തരത്തിന്റെ ഉദാഹരണമാണ് തെരേസ ജോണിനെ സ്ഥലംമാറ്റിയതിലൂടെ വ്യക്തമായതെന്ന് കോണ്‍ഗ്രസ് പാര്‍ലമെന്ററി പാര്‍ട്ടി ഡെപ്യൂട്ടി ലീഡര്‍ കെ.സി. ജോസഫ്. ലിംഗ സമത്വത്തെപ്പറ്റി നാഴികയ്ക്ക് നാല്‍പ്പത് വട്ടം പുരപ്പുറത്ത് കയറി വിളിച്ചു കൂവുന്ന സി.പി.എം ഗവര്‍മെന്റ് തിരുവനന്തപുരം ഡി.സി.പി. ചൈത്ര തെരേസ ജോണിനെ അര്‍ധരാത്രിക്ക് അപമാനിച്ച് സ്ഥലം മാറ്റിയത് അവരുടെ വനിതകളോടുള്ള സമീപനത്തിന്റെ പൊള്ളത്തരമാണ്. ക്രിമിനലുകളുടെ ഒളിത്താവളമായി മാറിയ പാര്‍ട്ടി ഓഫീസില്‍ കടന്ന് പ്രതികളെ അറസ്റ്റ് ചെയ്യേണ്ടി വന്ന ഡി.സി.പി.യെ മാറ്റിയതിലൂടെ സി.പി.എമ്മിന്റെ ബി ടീമായി പോലീസ് പ്രവര്‍ത്തിച്ചാല്‍ മതിയെന്ന വ്യക്തമായ സന്ദേശമാണ് മുഖ്യമന്ത്രി നല്‍കിയിരിക്കുന്നതെന്ന് കെ.സി. ജോസഫ് കുറ്റപ്പെടുത്തി.