ഇടുക്കി വണ്ടിപ്പെരിയാറില്‍ കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ക്കുനേരെ സി.പി.എം-ഡി.വൈ.എഫ്.ഐ ആക്രമണം. ഇന്ന് വേകുന്നേരത്തോടെയാണ് പ്രവര്‍ത്തകരെ വീടുകയറി വെട്ടിക്കൊലപ്പെടുത്താന്‍ ശ്രമിച്ചത്. അരണക്കല്‍ ജോസഫിന്റെ മകന് ജയ്സന് വെട്ടേറ്റ് ഗുരുതര പരിക്കേറ്റു. തലക്ക് വെട്ടേറ്റതിനെ തുടര്‍ന്ന് ജയ് സനെ കോട്ടയം മെഡിക്കല്‍ കോളേജിലേക്ക് മാറ്റി. സ്ഥലത്ത് സംഘര്‍ഷാവസ്ഥ തുടരുകയാണ്.