കൊവിഡ് -19 : ലോകത്ത് മരണം 37,000 കടന്നു; ഇന്നലെ മാത്രം മരിച്ചത് 37 പേർ

Jaihind News Bureau
Tuesday, March 31, 2020

ലോകത്ത് കൊവിഡ് മരണം 37,818 ആയി. അമേരിക്കയിൽ ഇന്നലെ 11 പേരാണ് മരണത്തിന് കീഴടങ്ങിയത്. മെക്‌സിക്കോയിൽ 8ഉം, ചൈനയിൽ 5ഉം, തെക്കൻ കൊറിയയിൽ 4ഉം, കാനഡയിൽ 3ഉം, ബൊളീവിയയിലും ബ്രസീലിലും രണ്ടും, ആർജന്‍റീനയിലും മ്യാൻമാറിലും ഓരോ മരണവുമാണ് ഇന്നലെ റിപ്പോർട്ട് ചെയ്തത്.

അമേരിക്കയിൽ ഇന്നലെയും 400ലേറെ കൊവിഡ് പോസിറ്റീവ് കേസുകളാണ് റിപ്പോർട്ട് ചെയ്തത്. അർജന്‍റീനയിൽ 146ഉം, തെക്കൻ കൊറിയയിൽ 125ഉം, മെക്‌സിക്കോയിൽ 101ഉം, ചൈനയിൽ 79ഉം കേസുകളാണ് പുതിയതായി റിപ്പോർട്ട് ചെയ്തത്. ന്യൂസിലന്‍റിൽ 58ഉം, ഓസ്‌ട്രേലിയയിൽ 54ഉം ബ്രസീലിൽ 31ഉം, കാനഡയിൽ 26ഉം, ഖസാക്കിസ്ഥാനിൽ 23ഉം നോർവേയിൽ 17ഉം പുതിയ രോഗികൾ റിപ്പോർട്ട് ചെയ്യപ്പെട്ടു.

teevandi enkile ennodu para