കൊവിഡ് ടെസ്റ്റ് ഇനി എറണാകുളത്തും; 2000 റിയൽ ടൈം പി.സി.ആർ കിറ്റുകള്‍ എത്തിച്ചത് ഹൈബി ഈഡന്‍ എംപി

Jaihind News Bureau
Friday, April 10, 2020

എറണാകുളം ജില്ലയിലും ഇനി കൊവിഡ് ടെസ്റ്റ് നടത്താനാകും. ഹൈബി ഈഡൻ എം പി യുടെ ഫണ്ട് ഉപയോഗിച്ച് ലഭ്യമാക്കിയ 2000 റിയൽ ടൈം പി.സി.ആർ കിറ്റുകളാണ് ജില്ലയിൽ തന്നെ ടെസ്റ്റിന് സൗകര്യമൊരുങ്ങിയത്.

കൊവിഡ് 19 രോഗ നിര്‍ണ്ണയം സാധ്യമാക്കുന്ന റിയല്‍ ടൈം പി.സി.ആര്‍ ടെസ്റ്റിംഗ് കിറ്റുകള്‍ ജില്ലയില്‍ എത്തി. കളമശ്ശേരി മെഡിക്കല്‍ കോളേജില്‍ ഇവ പ്രവര്‍ത്തന സജ്ജമാകുന്നതോടെ അതിവേഗം കൊവിഡ് പരിശോധനാ ഫലം ഇനി ജില്ലയില്‍ തന്നെ അറിയാം. ഹൈബി ഈഡന്‍ എം.പിയാണ് കിറ്റുകള്‍ ജില്ലയില്‍ ലഭ്യമാക്കിയത്. 1.46 കോടിരൂപ ചെലവില്‍ എം.പി ഫണ്ട് ഉപയോഗിച്ച് നടത്തുന്ന കൊവിഡ് 19 രോഗപ്രതിരോധ പ്രവര്‍ത്തനങ്ങളുടെ ഭാഗമായാണ് പൂനയില്‍ നിന്നും ഇവ ജില്ലയില്‍ എത്തിച്ചത്.

കൊവിഡ് പരിശോധനയ്ക്ക് അംഗീകാരം ലഭിച്ച എറണാകുളം മെഡിക്കല്‍ കോളേജ് ലബോറട്ടറിയില്‍ ഐ.സി.എം.ആര്‍ അംഗീകാരമുള്ള ഈ കിറ്റുകള്‍ എത്തുന്നതോടെ ജില്ലയില്‍ നിന്നുള്ള കൊവിഡ് പരിശോധനാ ഫലങ്ങള്‍ രണ്ടര മണിക്കൂറിനുള്ളില്‍ ഇവിടെതന്നെ അറിയാന്‍ സാധിക്കും. സാങ്കേതിക പരിശോധനകള്‍ പൂര്‍ത്തിയാക്കി, രണ്ട് ദിവസത്തിനുള്ളില്‍ കിറ്റുകളുടെ ഉപയോഗം ജില്ലയില്‍ ആരംഭിക്കും. കിറ്റുകള്‍ ഹൈബി ഈഡന്‍ എം.പി മന്ത്രി വി.എസ് സുനില്‍കുമാറിന് കൈമാറി. ജില്ലാ കളക്ടര്‍ എസ്. സുഹാസും ചടങ്ങിൽ പകങ്കടുത്തു.

https://www.youtube.com/watch?v=42z1BCc7-xw