കൊവിഡ് : സംവിധായകന്‍ സംഗീത് ശിവന്‍റെ ആരോഗ്യനിലയില്‍ മാറ്റമില്ല ; വെന്‍റിലേറ്ററില്‍ തുടരുന്നു

Jaihind News Bureau
Sunday, December 27, 2020

തിരുവനന്തപുരം : കൊവിഡ് ബാധിച്ച്‌ ചികിത്സയില്‍ കഴിയുന്ന സംവിധായകന്‍ സംഗീത് ശിവന്‍റെ ആരോഗ്യനില മാറ്റമില്ലാതെ തുടരുന്നു. നാല് ദിവസം മുമ്പാണ് അദ്ദേഹത്തെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. വെന്‍റിലേറ്ററിന്‍റെ സഹായത്തോടെയാണ് ചികിത്സയെന്ന്‌ ആശുപത്രി അധികൃതര്‍ അറിയിച്ചു. തിരുവനന്തപുരം കിംസ് ആശുപത്രിയിലാണ് സംഗീത് ശിവന്‍ ചികിത്സയിലുള്ളത്.

2013 ല്‍ പ്രദര്‍ശനത്തിനെത്തിയ ഹിന്ദി ചിത്രം യംല പഗ്‍ല ദീവാന 2 ആണ് സംഗീത് ശിവന്‍റെ സംവിധാനത്തില്‍ ഏറ്റവുമൊടുവില്‍ എത്തിയ ചിത്രം. 1990 ല്‍ പുറത്തിറങ്ങിയ വ്യൂഹം ആണ് ആദ്യ ചിത്രം. യോദ്ധയിലൂടെ എ.ആര്‍ റഹ്മാനെ മലയാളത്തിലെത്തിച്ചതും സംഗീത് ശിവനാണ്.