ലോകത്തെ ആശങ്കയിലാക്കി കൊവിഡ്-19 വ്യാപനം തുടരുന്നു; ഇതുവരെ മരിച്ചവരുടെ എണ്ണം 95,000 കടന്നു

Jaihind News Bureau
Friday, April 10, 2020

ലോകത്തെ ആശങ്കയിലാക്കി കൊറോണ വൈറസ് ബാധിച്ച് മരിച്ചവരുടെ എണ്ണം 95,000 കടന്നു. ഏറ്റവും ഒടുവിലത്തെ കണക്ക് അനുസരിച്ച് 95,731 പേര്‍ക്കാണ് വൈറസ് ബാധ മൂലം ജീവന്‍ നഷ്ടമായത്. കോവിഡില്‍ ഏറ്റവുമധികം മരണമുണ്ടായ രാജ്യം ഇറ്റലിയാണ്. 1,603,719 പേര്‍ക്കു രോഗം ബാധിച്ചതില്‍ 356,656 പേരാണ് സുഖം പ്രാപിച്ചത്. ഇന്നലെ പുതിയ മരണം ഒന്നും റിപ്പോർട്ട് ചെയ്തില്ലെങ്കിലും ഏറ്റവും കൂടുതല്‍ പേർ മരിച്ചത് ഇറ്റലിയിലാണ്. 18,279 പേർ. തൊട്ടുപിന്നില്‍ അമേരിക്ക (16,697)യും സ്‌പെയിന്‍ (15,447) ഉം. ചൈനയില്‍ ഇന്നലെയും പുതിയ 42 കേസുകള്‍ റിപ്പോർട്ട് ചെയ്യപ്പെട്ടു. ന്യൂസിലന്‍റില്‍ 44 ഉം.

എന്നാല്‍ ലോകത്ത് ആകെ ഏറ്റവും കൂടുതല്‍ കേസുകള്‍ ഇന്നലെ റിപ്പോർട്ട് ചെയ്തത് മെക്സിക്കോയിലാണ്. 260 കേസുകള്‍. കൂടാതെ ഇന്നലെ ആകെ രേഖപ്പെടുത്തിയ 38 മരണത്തില്‍ 20 ഉം മെക്സിക്കോയില്‍ നിന്നായിരുന്നു. അമേരിക്കയില്‍ 6ഉം, ദക്ഷിണ കൊറിയയില്‍ 4ഉം മരണം റിപ്പോർട്ട് ചെയ്തു. അമേരിക്കയില്‍ പുതിയ 145 കേസുകളാണ് റിപ്പോർട്ട് ചെയ്തത്.