കോവിഡ് മാർഗനിർദേശം ലംഘിച്ച് കേരള സര്‍വകലാശാല ആസ്ഥാനത്ത് മൂല്യനിർണയ ക്യാമ്പ്; അന്‍പതിലധികം അധ്യാപകര്‍ പങ്കെടുക്കുന്നു

Jaihind News Bureau
Wednesday, March 18, 2020

തിരുവനന്തപുരം: കോവിഡ് പ്രതിരോധത്തിനുള്ള സർക്കാർ നിർദേശങ്ങൾ അവഗണിച്ച് കേരള സര്‍വകലാശാല ആസ്ഥാനത്ത് കേന്ദ്രീകൃത മൂല്യനിർണയ ക്യാമ്പ്.  അന്‍പതിലധികം അധ്യാപകരാണ്  മാസ്കോ സാനിറ്റൈസറോ ഇല്ലാതെ മൂല്യനിർണയത്തിൽ പങ്കെടുക്കുന്നത്. കോവിഡ് 19 ന്‍റെ രണ്ടാം ഘട്ടത്തില്‍ സര്‍ക്കാര്‍ കര്‍ശന ജാഗ്രത പ്രഖ്യാപിച്ചിരിക്കുന്നതിനിടെയാണ് സർവകലാശാലയുടെ അനാസ്ഥ .