
ഐ സി എം ആർ കണക്കുകൾ പ്രകാരം രാജ്യത്ത് കോവിഡ് 19 ബാധിതരുടെ എണ്ണം 3113 കവിഞ്ഞു. രാത്രി ഏറെ വൈകിയും പല സംസ്ഥാനങ്ങളിൽ നിന്നും പുതിയ കോവിഡ് 19 കേസുകൾ റിപ്പോർട്ട് ചെയ്തു. ഗുജറാത്തിൽ ഒന്ന്, രാജസ്ഥാനിൽ 25, അരുണാചൽ പ്രദേശിൽ ഒന്ന്, ഹിമാചൽ പ്രദേശ് 10, അസമിൽ ഒന്ന് എന്നിങ്ങനെയാണ് പുതിയ കോവിഡ് 19 കേസുകൾ റിപ്പോർട്ട് ചെയ്തത്. ഒരു സി ആർ പി എഫ് ഉദ്യോഗസ്ഥനും രോഗം സ്ഥിധികരിച്ചവരുടെ കൂട്ടത്തിൽ ഉണ്ട്. ഇയാളുമായി അടുത്ത് ഇടപഴകിയവരെ നിരീക്ഷണത്തിലേക്ക് മാറ്റി. സ്ഥിതിഗതികൾ ഏറ്റവും മോശമായ മഹാരാഷ്ട്രയിൽ കോവിഡ് ബാധിത രുടെ എണ്ണം 635 കടന്നു. കഴിഞ്ഞ 24 മണിക്കൂറിനിടയിൽ സ്ഥിധികരിച്ചത് 145 കോവിഡ് പോസിറ്റീവ് ഫലങ്ങളാണ്. ആരോഗ്യ പ്രവർത്തകർക്ക് ആവശ്യമായ സുരക്ഷ ഉപകരണങ്ങൾ ലഭ്യമാക്കാൻ പ്രൈവറ്റ് സെക്ടർ മേഖലയുടെ സഹായം സ്വീകരിക്കാൻ സർക്കാർ തീരുമാനിച്ചു. ഇന്നലെ പരിശോധിച്ച 11182 സാമ്പിലുകളിൽ 324 പേർക്കാണ് വയറസ് സ്ഥിധികരിച്ചത്.