ഫിലിപ്പീന്‍സില്‍ മലയാളി വിദ്യാര്‍ത്ഥികള്‍ കുടുങ്ങിയ സംഭവം; കെ.സുധാകരന്‍ എം.പി വിദേശകാര്യ മന്ത്രിക്ക് കത്ത് നല്‍കി

Jaihind News Bureau
Wednesday, March 18, 2020

ന്യൂഡല്‍ഹി:  കോവിഡ് 19 ജാഗ്രതയുടെ പശ്ചാത്തലത്തിൽ ഇന്ത്യയിലേക്കുള്ള യാത്രാനുമതി റദ്ദാക്കിയതിനെ തുടര്‍ന്ന് ഫിലിപ്പീന്‍സില്‍ കുടുങ്ങിയ മലയാളി വിദ്യാര്‍ത്ഥികളുമായി ബന്ധപ്പെട്ട വിഷയത്തില്‍  അടിയന്തരമായി നടപടികൾ സ്വീകരിക്കണമെന്നാവശ്യപ്പെട്ട്  കെ.സുധാകരന്‍ എം.പി  വിദേശകാര്യ മന്ത്രി ഡോ. എസ്. ജയശങ്കറിന് കത്ത് നൽകുകയും വിദേശകാര്യ മന്ത്രാലയവുമായി രാവിലെ  കൂടിക്കാഴ്ച നടത്തുകയും ചെയ്തു.

ഫിലിപ്പീൻസില്‍ പബ്ലിക് ട്രാൻസ്പോർട്ട് ഉള്‍പ്പടെയുള്ള എല്ലാ സർവീസുകളും റദ്ദാക്കിയിരിക്കുന്ന പശ്ചാത്തലത്തില്‍ വിദ്യാർഥികൾ വളരെ ഗുരുതരമായ ബുദ്ധിമുട്ട് അനുഭവിച്ച് കൊണ്ടിരിക്കുകയാണെന്നും  ഭക്ഷണകാര്യങ്ങൾക്കുപോലും കഷ്ടത അനുഭവിക്കുകയാണെന്നും കത്തില്‍ പറയുന്നു.

ഈ സാഹചര്യത്തിൽ വിദ്യാർത്ഥികളുടെ ആരോഗ്യ സുരക്ഷ കണക്കിലെടുത്തുകൊണ്ട് ഇവരെ തിരിച്ച് സുരക്ഷിതമായി നാട്ടിലേക്ക് എത്തിക്കാൻ വേണ്ടി അടിയന്തരമായിട്ടുള്ള നടപടികൾ സ്വീകരിക്കണമെന്നും നാട്ടിൽ എത്തിയതിനുശേഷം ഇവരെ ആവശ്യമായ ഗവൺമെന്‍റ് നിർദ്ദേശിച്ചിട്ടുള്ള ക്വാറന്‍റൈന്‍ നടപടിയിലേക്ക് നീക്കാവുന്നതാണെന്നും   നടപടിയിലേക്ക് നീക്കാവുന്നതാണെന്നും അദ്ദേഹം വിദേശകാര്യ മന്ത്രിക്കയച്ച കത്തില്‍ സൂചിപ്പിച്ചു.