രാജ്യത്ത് കൊവിഡ് രോഗികളുടെ എണ്ണം ഒരു ലക്ഷം കവിഞ്ഞു. കഴിഞ്ഞ 24 മണിക്കൂറിനിടയിൽ 4970 പുതിയ കൊവിഡ് കേസുകളാണ് രേഖപ്പെടുത്തിയത്. ഇതോടെ, രാജ്യത്ത് ഇതുവരെ കൊവിഡ് രോഗികൾ ആയവരുടെ സംഖ്യ 1,01,139 ആയി. കഴിഞ്ഞ 24 മണിക്കൂറിൽ 134 പേരാണ് മരിച്ചത്. ഇതോടെ രാജ്യത്തെ ആകെ മരണസംഖ്യ 3,163 ആയി ഉയർന്നു. തിങ്കളാഴ്ച 2,350 പേർ രോഗമുക്തരായി. ഇതോടെ ആകെ രോഗമുക്തരായവരുടെ എണ്ണം 39,174 ആയി.
മഹാരാഷ്ട്ര, ഗുജറാത്ത്, തമിഴ്നാട്, ഡൽഹി, രാജസ്ഥാൻ, മധ്യപ്രദേശ്, ഉത്തർപ്രദേശ് എന്നീ സംസ്ഥാനങ്ങളിലാണ് കൂടുതൽ കൊവിഡ് കേസുകൾ റിപ്പോർട്ട് ചെയ്തിട്ടുള്ളത്.
മഹാരാഷ്ട്രയില്‍ അതിവേഗത്തിലാണ് രോഗവ്യാപനം. പ്രതിദിനം രണ്ടായിരത്തിലധികം പേര്‍ക്ക് രോഗബാധയും അന്‍പതിലധികം മരണവുമാണ് ഇവിടെ രേഖപ്പെടുത്തുന്നത്. മുംബൈയില്‍ മാത്രം ഇന്നലെ ആദ്യമായി ആയിരത്തിലധികം പേര്‍ക്കാണ് രോഗം സ്ഥീരികരിച്ചത്. ഇതോടെ നഗരത്തിലെ ആകെ രോഗികളുടെ എണ്ണം ഇരുപതിനായിരം കടന്നു. സംസ്ഥാനത്ത് ഇന്നലെ 2033 കേസുകളും 51 മരണവും റിപ്പോര്‍ട്ട് ചെയ്തു. ഇതുവരെ 8437 പേര് രോഗമുക്തരായി.