ദുബായില്‍ ഇനി തല്‍ക്കാലം എക്‌സിബിഷനുകളും ബിസിനസ് കോണ്‍ഫറന്‍സുകളും ഇല്ല; ഉത്തരവുമായി സാമ്പത്തിക മന്ത്രാലയം

Jaihind News Bureau
Wednesday, March 18, 2020

ദുബായ് : കോവിഡ് 19 മുന്‍കരുതല്‍ നടപടികളുടെ ഭാഗമായി ദുബായില്‍ എല്ലാതരം ബിസിനസ് ഇവന്‍റ്സുകള്‍ക്ക് അനുമതി നല്‍കുന്നത് താല്‍ക്കാലികമായി നിര്‍ത്തി. ഇതനുസരിച്ച് ഇനി ഒരു അറിയിപ്പ് ഉണ്ടാകുന്നതുവരെ എക്‌സിബിഷനുകളും ബിസിനസ് കോണ്‍ഫറന്‍സകളും ബിസിനസ് മീറ്റിങ്ങുകളും ഉണ്ടാകില്ല.

ദുബായ് സാമ്പത്തിക മന്ത്രാലയമാണ് ബുധനാഴ്ച ( മാര്‍ച്ച് 18 ) ഈ സുപ്രധാന ഉത്തരവിറക്കിയത്.  പൊതുജനാരോഗ്യം സംരക്ഷിക്കുന്ന തുടര്‍ച്ചയായ ശ്രമങ്ങളുടെ ഭാഗമായി, മാര്‍ച്ച് മാസം അവസാനം വരെ എല്ലാ ബിസിനസ് ഇവന്‍റ് പെര്‍മിറ്റുകളും വേണ്ടെന്ന് വയ്ക്കാനാണ് ഉത്തരവ്.