കെ.എം ഏബ്രഹാമിന്‍റെ സി.ഇ.ഒ നിയമനം ലാവലിന്‍ കേസ് അട്ടിമറിക്കാനുള്ള പിണറായിയുടെ ശ്രമമെന്ന് ആരോപണം

Jaihind Webdesk
Saturday, September 21, 2019

 

മുഖ്യമന്ത്രി പിണറായി വിജയൻ പ്രതിയായ എസ്.എൻ.സി ലാവലിൻ കേസ് സുപ്രീം കോടതി ഒക്ടോബർ ഒന്നിന് പരിഗണിക്കാനിരിക്കെ കിഫ്ബി സി.ഇ.ഓയി കെ.എം ഏബ്രഹാമിന്‍റെ നിയമനം വീണ്ടും ചർച്ചയാകുന്നു. ലാവലിൻ കേസിൽ
സി.ബി.ഐയുടെ 72-ാം  സാക്ഷിയായി പിണറായി വിജയനെതിരെ മൊഴികൊടുത്ത വ്യക്തിയാണ് കെ.എം ഏബ്രഹാം. വിരമിച്ച  ശേഷവും പിണറായി സർക്കാരിന്‍റെ ശമ്പളം വാങ്ങി കെ.എം എബ്രഹാമിനെ കിഫ്‌ബിയുടെ സി.ഇ.ഒ ആയി നിയമച്ചതിലൂടെ സാക്ഷിയെ സ്വാധീനിക്കലാണെന്ന ആരോപണവും ഉയരുന്നു.

കിഫ്ബിയിലെ സി.ഇ ഓയി ശമ്പളം വാങ്ങുന്നതിലൂടെ കെ.എം ഏബ്രഹാം സ്വാധീനത്തിന് വഴങ്ങുകയാണ് ചെയ്തത്. ഇത് ലാവലിൻ കേസ് അട്ടിമറിക്കാൻ മുഖ്യമന്ത്രി നടത്തുന്ന ശ്രമത്തിന്‍റെ ഭാഗമാണെന്നാണ് ആരോപണം. എസ്.എൻ.സി ലാവലിൻ കേസിൽ 150 ഓളം സാക്ഷികളാണുള്ളത്. അതിൽ 72-ാം സാക്ഷിയാണ്  കെ.എം  ഏബ്രഹാം. പിണറായി വിജയന് എതിരെയാണ് കെ.എം ഏബ്രഹാമിന്‍റെ മൊഴി.

1996 മുതൽ  2002 വരെ  സാമ്പത്തിക സെക്രട്ടറിയായിരുന്ന   കെ.എം എബ്രഹാം നൽകിയ മൊഴി പ്രകാരം  പരോക്ഷമായി വിദേശ കമ്പനികളിൽ  നിന്നും കെ.എസ്‌.ഇ.ബി എടുത്തിരിക്കുന്ന വായ്പകളിൽ  ഗ്യാരണ്ടി അനുവദിക്കുന്നതാണ്. കെ.എസ്‌.ഇ.ബി ലോൺ തിരിച്ചടക്കാൻ വീഴ്ചവരുത്തിയാൽ സംസ്ഥാന സർക്കാർ  കാനഡയിലെ എക്സ്പോർട്ട്  ഡെവലപ്മെന്‍റ് കോർപറേഷൻ  (ഇ.ഡി.സി) കമ്പനിക്ക് വായ്പ തിരിച്ചുനൽകേണ്ടിവരും. ഇത് കേന്ദ്ര സർക്കാരിന്‍റെ 27/08/1998 ൽ പുറത്തിറക്കിയ  നിബന്ധനകൾക്ക് വിരുദ്ധമാണ്. സംസ്ഥാന സർക്കാർ പുറത്തിറക്കിയ GO ( MS)20/98/PD  കേന്ദ്ര സർക്കാരിന്‍റെ നിബന്ധനകളെ മറികടക്കാനുള്ള തന്ത്രമാണ്.

ഇ.ഡി.സി   കമ്പനിയിൽ നിന്നും ലോൺ വാങ്ങിയാൽ അതിന്‍റെ പലിശ നിരക്ക്  ഈ  കരാറിൽ  പറഞ്ഞിരിക്കുന്ന  6.8 ശതമാനമല്ല,  മറിച്ച് 18.6 ശതമാനമാണ്. വിദേശ വായ്പകളിൽ വിവിധതരം അധിക ചാർജുകൾ വരുന്നതുകൊണ്ടാണ് ഈ വർധനവ്.   സ്വദേശി ബാങ്കുകളിൽ നിന്നും വായ്പ എടുത്താൽ ഭീമമായ ഈ നഷ്ടം ഒഴിവാക്കാമായിരുന്നുവെന്ന് കെ.എം ഏബ്രാഹം ഉൾപ്പെടയുള്ളവർ മൊഴി നൽകിയത്. നിലവിലെ സാഹചര്യത്തിൽ കെ.എം ഏബ്രാഹ്മിന്‍റെ നിയമനം ലാവലിൻ കേസുമായി കൂട്ടിവായിക്കണ്ടേതുണ്ട്.