ആലപ്പാട്ടെ കരിമണല്‍ ഖനന വിരുദ്ധ സമരത്തിന് പിന്തുണയുമായി കോണ്‍ഗ്രസ്

Jaihind Webdesk
Sunday, January 13, 2019

കൊല്ലം: കരിമണല്‍ ഖനനം നിര്‍ത്തണമെന്നാവശ്യപ്പെട്ട് സമരം നടത്തുന്ന കൊല്ലം ആലപ്പാട്ട് പിന്തുണയുമായി കോണ്‍ഗ്രസ്. കെ.സി. വേണുഗോപാല്‍ എം.പി ഇന്ന് സമരപ്പന്തല്‍ സന്ദര്‍ശിക്കും. യൂത്ത് കോണ്‍ഗ്രസ് നേതാവ് സി.ആര്‍ .മഹേഷ് ഇന്ന് സത്യഗ്രഹം ഇരിക്കും. പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല നാളെ ആലപ്പാട്ടെത്തും. വി.എം. സുധീരന്‍ അടക്കമുള്ള മുതിര്‍ന്ന കോണ്‍ഗ്രസ് നേതാക്കള്‍ ഖനനപ്രദേശങ്ങള്‍ സന്ദര്‍ശിച്ച് ജനങ്ങളുടെ പ്രശ്‌നങ്ങള്‍ നേരിട്ട് കേട്ട് അധികൃതരെ അറിയിക്കും.