വോട്ടർ പട്ടികയിൽ നിന്ന് യുഡിഎഫ് അനുകൂല വോട്ടർമാരുടെ പേരുകൾ കൂട്ടത്തോടെ വെട്ടി. ഇതിനെതിരെ കോൺഗ്രസ് പ്രതിഷേധം ശക്തമാക്കി. ആലപ്പുഴയിൽ നിന്ന് 15000ത്തോളം വോട്ടർമാരെയാണ് സിപിഎം വെട്ടിയത്.
സംസ്ഥാനത്തിന്റെ പല ഭാഗങ്ങളിലും നിന്ന് ഇത്തരത്തിൽ ആരോപണങ്ങൾ ഉയരുമ്പോൾ ആലപ്പുഴയിൽ നിന്ന് 15000ത്തോളം വോട്ടർമാരെ കൂട്ടത്തോടെ വെട്ടിമാറ്റിയതായി ആണ് . കരട് പട്ടികയിലും അന്തിമ പട്ടികയിലും വൻ ക്രമക്കേടുണ്ടായെന്ന് യു ഡി എഫ് ആരോപിക്കുന്നു. വോട്ടർ പട്ടികയ്ക്ക് ഒപ്പമുള്ള ഒഴിവാക്കപ്പെട്ടവരുടെ പട്ടികയിൽ വെട്ടി നിരത്തപ്പെട്ടവരുടെ പേരില്ല. പട്ടികയിൽ പേരില്ലെന്ന് അറിയുന്നത് വോട്ട് ചെയ്യാൻ ബൂത്തിലെത്തിയപ്പോഴാണെന്ന് എന്നും വോട്ടർമാർ പറയുന്നു. ഇതിന് പിന്നിൽ ഇടത് ഉദ്യോഗസ്ഥരാണെന്നാണ് ഉയരുന്ന ആരോപണം. ബിഎൽഒമാരും എൻജിഒ യൂണിയൻ നേതാക്കളും ക്രമക്കേടിന് കൂട്ട് നിന്നു. വോട്ട് നഷ്ടപ്പെട്ടവരുടെ കണക്ക് വിവിധ ഡിസിസികൾ ശേഖരിക്കുകയാണ്. കണക്കെടുപ്പിന് ശേഷം യുഡിഎഫ്
കോടതിയെ സമീപിക്കും എന്നും നേതാക്കൾ വ്യക്തമാക്കി.