Video | പൗരത്വ ഭേദഗതി ബില്‍ ഭരണഘടനയുടെ നെഞ്ചില്‍ കുത്തിയ കഠാരയെന്ന് എം.എം ഹസന്‍ ; കോണ്‍ഗ്രസ് പ്രതിഷേധ മാർച്ച് നടത്തി

Jaihind News Bureau
Sunday, December 15, 2019

പൗരത്വ ഭേദഗതി ബില്ലിനെതിരെ സംസ്ഥാനത്ത് പ്രതിഷേധം ശക്തമാകുന്നു. ഭരണഘടനയുടെ നെഞ്ചിൽ കഠാര കുത്തിയിറക്കുന്നതാണ് പൗരത്വ ഭേദഗതി ബിൽ എന്ന് മുൻ കെ.പി.സി.സി അധ്യക്ഷൻ എം.എം ഹസൻ.  ബില്ലിനെതിരെ കോൺഗ്രസ് സംഘടിപ്പിച്ച റെയിൽവേ സ്റ്റേഷൻ മാർച്ച് ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു
അദ്ദേഹം.

പൗരത്വ ഭേദഗതി ബില്ലിനെതിരെ രാജ്യമൊട്ടാകെ പ്രതിഷേധം ശക്തമാകുന്നതിനിടെയാണ് തിരുവനന്തപുരത്ത് കോൺഗ്രസിന്‍റെ നേതൃത്വത്തിൽ മാർച്ച് സംഘടിപ്പിച്ചത്. തമ്പാനൂർ റെയിൽവേ സ്‌റ്റേഷനിലേക്ക് നടത്തിയ മാർച്ച് മുൻ കെ.പി.സി.സി അധ്യക്ഷൻ എം.എം ഹസൻ ഉദ്ഘാടനം ചെയ്തു. പൗരത്വം നൽകുന്നതിന് മാനദണ്ഡം മതം അല്ലെന്നും മതേര ഇന്ത്യയെ തകർക്കാൻ ശ്രമിക്കുന്ന ഒന്നിനെയും കോൺഗ്രസ് അംഗീകരിക്കില്ലെന്നും എം.എം ഹസൻ പറഞ്ഞു.

മാർച്ചിൽ വി.എസ് ശിവകുമാർ എം.എൽ.എ, കോൺഗ്രസ് നേതാവ് എം.എ ലത്തീഫ് എന്നിവരും പങ്കെടുത്തു. അതേസമയം പൗരത്വ ഭേദഗതി ബില്ലിനെതിരെ  ഭരണപക്ഷവും പ്രതിപക്ഷവും തിരുവനന്തപുരത്ത് നാളെ സംയുക്ത പ്രക്ഷോഭം നടത്തും. മുഖ്യമന്ത്രി പിണറായി വിജയനും പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയും രക്തസാക്ഷി മണ്ഡപത്തിന് മുന്നിൽ സത്യഗ്രഹ സമരമിരിക്കും. മന്ത്രിമാരും എം.എല്‍.എമാരും സാംസ്‌കാരിക-കലാരംഗത്തുള്ളവരുമടക്കം സമൂഹത്തിന്‍റെ വിവിധ മേഖലകളിലുള്ളവര്‍ സമരത്തിന്‍റെ ഭാഗമാകും .

https://www.facebook.com/JaihindNewsChannel/videos/600924314015656/