സർക്കാർ നയങ്ങളിൽ പ്രതിഷേധിച്ച് ഈ മാസം 20ന് കോൺഗ്രസിന്‍റെ സെക്രട്ടേറിയറ്റ് മാർച്ച്

Jaihind News Bureau
Monday, December 2, 2019

Mullappally-Ramachandran-18

സർക്കാർ നയങ്ങളിൽ പ്രതിഷേധിച്ച് ഈ മാസം 20ന് കോൺഗ്രസിന്‍റെ സെക്രട്ടേറിയറ്റിലേയ്ക്കും ജില്ലാ കേന്ദ്രങ്ങളിലേയ്ക്കും മാർച്ച് നടത്തും. പി.എസ്.സി, യൂണിവേഴ്‌സിറ്റി കോളേജ്, വാളയാര്‍ വിഷയങ്ങള്‍ക്കെതിരെ ശക്തമായ പ്രക്ഷോഭ പരിപാടികളുമായി കോണ്‍ഗ്രസ് മുന്നോട്ട് പോകുമെന്നും അദ്ദേഹം പറഞ്ഞു.

ഈ മാസം 15 മുതൽ 16 വരെ നടത്തുന്ന ഭവന സന്ദർശന പരിപാടികളില്‍ പ്രമുഖ നേതാക്കള്‍ പങ്കെടുക്കും. ഫെബ്രുവരി ഒന്നിന് വിപുലമായ പഥയാത്രകൾ സംഘടിപ്പിക്കും.