അട്ടപ്പാടി ചുരം റോഡിലെ യാത്ര ദുരിതത്തിന് പരിഹാരം ആവശ്യപ്പെട്ട് കോണ്‍ഗ്രസ് പ്രതിഷേധം

Jaihind News Bureau
Wednesday, September 18, 2019

അട്ടപ്പാടി ചുരം റോഡിലൂടെ ഉള്ള യാത്ര ദുരിതം തീരുന്നില്ല. തകർന്ന റോഡ് നന്നാക്കാത്തതിൽ പ്രതിഷേധിച്ച് കാളവണ്ടി വലിച്ച് കോൺഗ്രസ് പ്രവർത്തകർ പ്രതിഷേധിച്ചു.

മണാർക്കാട് നിന്നും അട്ടപ്പാടിയിലേക്കുള്ള റോഡ് പൂർണമായും തകർന്ന് കിടക്കുകയാണ്. പ്രളയത്തിൽ പല സ്ഥലത്തും മണിടിച്ചിൽ ഉണ്ടായെങ്കിലും ഈ ഭാഗങ്ങളും ഇതുവരെ ശരിയാക്കിയിട്ടില്ല. തെങ്കര പഞ്ചായത്തിലെ ആന മൂളി മുതൽ അട്ടപ്പാടിയിലെ മൂക്കാലി വരെയാണ് കാളവണ്ടിയെ കോൺഗ്രസ് പ്രവർത്തകർ വലിച്ചു കയറ്റിയത്. കെപിസിസി സെക്രട്ടറി പി.ജെ പൌലോസ് സമരം ഉദ്ഘാടനം ചെയ്തു.

കാളവണ്ടി സമരത്തിന് നാട്ടുകാരുടെ പിന്തുണയും ലഭിച്ചു. ചുരം റോഡ് സഞ്ചാരയോഗ്യമാക്കിയില്ലെങ്കിൽ സമരം ശക്തമാക്കനാണ് കോൺഗ്രസ് തീരുമാനം.82 കോടി രൂപ കിഫ്ബി വഴി ചുരം റോഡിനായി നൽകുമെന്ന് സർക്കാർ നേരത്തെ പ്രഖ്യാപിച്ചിരുന്നു.