രാജ്യത്തിന്‍റെ ചരിത്രത്തെയും ഗതികളെയും നിയന്ത്രിച്ച പ്രസ്ഥാനമാണ് കോൺഗ്രസ് : മുല്ലപ്പള്ളി രാമചന്ദ്രന്‍

Friday, December 28, 2018

INTUC-Mullappally-Ramachandran

ഫാസിസ്റ്റ് ഭരണാധികാരിയുടെ കീഴിൽ ജനങ്ങൾ പരിഭ്രാന്തിയിലാണെന്ന് കെ.പി.സി.സി. അധ്യക്ഷന്‍ മുല്ലപ്പള്ളി രാമചന്ദ്രന്‍. ജനങ്ങളെ ഇതിൽ നിന്നും കോൺഗ്രസ് മോചിപ്പിക്കാനായി ശ്രമിക്കുമെന്നും അദ്ദേഹം പറഞ്ഞു. കെ.പി.സി.സി. ആസ്ഥാനത്ത് നടക്കുന്ന ഇന്ത്യന്‍ നാഷണല്‍ കോണ്‍ഗ്രസിന്‍റെ ജന്മദിനാഘോഷ പരിപാടികളില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.

രാജ്യത്തിന്‍റെ ചരിത്രത്തെയും ഗതികളെയും നിയന്ത്രിച്ച പ്രസ്ഥാനമാണ് കോൺഗ്രസെന്നും മുല്ലപ്പള്ളി പറഞ്ഞു.

ഗാന്ധിജിയുടെ ഓർമകൾ പോലും ഇവിടുത്തെ ഭരണാധികാരികളുടെ ഉറക്കം കെടുത്തുന്നു. നെഹറുവിനെ തന്റെ പിൻഗാമിയായി പ്രഖ്യാപിച്ചത് ഗാന്ധിജിയാണ്. കോൺഗ്രസ് പടുത്തുയർത്തിയതിനെ എല്ലാം ചവിട്ടി മെതിക്കുകയാണ് നരേന്ദ്ര മോദി സർക്കാർ.   ചരിത്രത്തിൽ മോദിയുടെ സ്ഥാനം ചവിട്ടു കുട്ടയിലായിരിക്കുമെന്നും എല്ലാ സ്വേച്ഛാധിപതികളുടെയും അവസ്ഥ തന്നെയാകും നരേന്ദ്ര മോദിക്കും എന്നും കെ.പി.സി.സി. അധ്യക്ഷന്‍ പറഞ്ഞു.

ഫാസിസ്റ്റ് വിരുദ്ധ പ്രതിപക്ഷ സഖ്യത്തിനെതിരെ സിപിഎം മുഖംതിരിഞ്ഞു നിൽക്കുകയാണ്. ഇതിനു കാരണം കേരളത്തിൽ നിന്ന് ഉള്ള ചില പോളിറ്റ് ബ്യൂറോ അംഗങ്ങളും പിണറായി വിജയനുമാണെന്നും അദ്ദേഹം കുറ്റപ്പെടുത്തി.