കോൺഗ്രസ് കണ്ണൂർ ജില്ലാ നേതൃയോഗം ഇന്ന് കണ്ണൂരിൽ

webdesk
Thursday, October 11, 2018

കോൺഗ്രസ് കണ്ണൂർ ജില്ലാ നേതൃയോഗം ഇന്ന് കണ്ണൂരിൽ ചേരും. കെ.പി.സി.സി പ്രസിഡന്റ് മുല്ലപ്പള്ളി രാമചന്ദ്രൻ യോഗത്തിൽ പങ്കെടുക്കും. ഉച്ചയ്ക്ക് ശേഷം കണ്ണൂരിൽ എത്തുന്ന അദ്ധേഹം ഡിസിസി ഓഫിസ് സന്ദർശിക്കും. അതിന് ശേഷം മുൻ മന്ത്രിയും മുൻ ഡി.സി.സി പ്രസിഡന്റുമായ എൻ. രാമകൃഷ്ണന്റെ വസതി സന്ദർശിക്കും. തുടർന്ന് 2.30 ന് കണ്ണൂർ മഹാത്മാ മന്ദിരത്തിലെ ഗാന്ധി പ്രതിമയിൽ പുഷ്പാർച്ചന നടത്തിയതിന് ശേഷം പോലീസ് സഭാഹാളിൽ ചേരുന്ന ജില്ലാ കോൺഗ്രസ് കമ്മിറ്റി നേതൃയോഗത്തിൽ പങ്കെടുക്കും.