3 സംസ്ഥാനങ്ങളിലെ മുഖ്യമന്ത്രിമാരുടെ സത്യപ്രതിജ്ഞ ഇന്ന്; കോൺഗ്രസിന് അഭിമാനമൂഹുർത്തം

രാജ്യം കാത്തിരുന്ന സത്യപ്രതിജ്ഞ ഇന്ന്. മധ്യപ്രദേശ് മുഖ്യമന്ത്രിയായി കോണ്‍ഗ്രസ് നേതാവ് കമല്‍നാഥും രാജസ്ഥാൻ മുഖ്യമന്ത്രിയായി അശോക് ഗലോട്ടും ഛത്തീസ്ഗഡ് മുഖ്യമന്ത്രിയായി ഭൂപേഷ്ബാഗലും ഇന്ന് സത്യപ്രതിജ്ഞ ചെയ്യും. രാഷ്ട്രീയ അതിര്‍വരമ്ബുകള്‍ മറികടന്നുള്ള ക്ഷണമാണ് നേതാക്കൾക്ക് ലഭിച്ചിരിക്കുന്നത്. രാജസ്ഥാനിൽ സച്ചിൻ പൈലറ്റിന്റെ ഉപമുഖ്യമന്ത്രിയായുള്ള സത്യപ്രതിജ്ഞയും ഇന്ന് നടക്കും.

രാജസ്ഥാനില്‍ മുഖ്യമന്ത്രിയായി അശോക് ഗെലോട്ടും ഉപമുഖ്യമന്ത്രി സച്ചിൻ പൈലറ്റുമാണ് ആദ്യം അധികാരമേല്‍ക്കുന്നത്. രാവിലെ 10 മണിക്കാണ് ഇവരുടെ സത്യപ്രതിജ്ഞ. ജയ്പൂരിലെ അൽബര്‍ട്ട് മ്യൂസിയം മൈതാനത്താണ് ചടങ്ങ്. മധ്യപ്രദേശ് മുഖ്യമന്ത്രിയായ കമൽ നാഥ് ഉച്ചയ്ക്ക് ഒന്നരയ്ക്ക് ലാൽ പരേഡ് മൈതാനത്ത് നടക്കുന്ന ചടങ്ങിൽ സത്യപ്രതിജ്ഞ ചെയ്യും.

വൈകീട്ട് നാലരയ്ക്കാണ് ഛത്തീസ്ഗഡ് മുഖ്യമന്ത്രിയായി ഭൂപേഷ് ബാഗൽ അധികാരമേൽക്കുന്നത്. ചടങ്ങുകളിൽ പാര്‍ട്ടി അധ്യക്ഷൻ രാഹുൽ ഗാന്ധി പങ്കെടുക്കും. പ്രതിപക്ഷ നേതാക്കളെയും ക്ഷണിച്ചിട്ടുണ്ട്.

Comments (0)
Add Comment