
ആലപ്പുഴയിലെ പരാജയത്തിന്‍റെ ഉത്തരവാദിത്വം ആരുടെയും തലയിൽ കെട്ടിവെക്കുന്നില്ലെന്ന് കെപിസിസി പ്രസിഡന്‍റ് മുല്ലപള്ളി രാമചന്ദ്രൻ. തോൽവിയെ കുറിച്ച് കെ.വി തോമസ് അധ്യക്ഷനായ മൂന്നംഗ സമിതി അന്വേഷിക്കും. മൂന്നാഴ്ചക്കകം റിപ്പോർട്ട് സമർപ്പിക്കാനാണ് ആവശ്യപ്പെട്ടിട്ടുള്ളത്. പി.സി വിഷ്ണുനാഥ്, കെ.പി കുഞ്ഞിക്കണ്ണൻ എന്നിവരാണ് സമിതിയിലെ മറ്റ് അംഗങ്ങൾ. സമിതിയുടെ റിപ്പോർട്ടിന് ശേഷം ഭാവി നടപടികൾ തീരുമാനിക്കുമെന്നും അദ്ദേഹം പറഞ്ഞു.