വിവാദ വിഷയങ്ങൾക്ക് മറുപടി നൽകാതെ ഇന്നും ഒളിച്ചോടി മുഖ്യമന്ത്രി

Jaihind News Bureau
Tuesday, April 21, 2020

ഇന്നും വിവാദ വിഷയങ്ങൾക്ക് മറുപടി നൽകാതെ ഒളിച്ചോടി മുഖ്യമന്ത്രി. പതിവ് വാർത്താ സമ്മേളനത്തിൽ ചോദ്യങ്ങളുടെ സമയം പരമാവധി കുറക്കാൻ ബ്രീഫിംഗ് വലിച്ച് നീട്ടി. ചില മാദ്ധ്യമപ്രവത്തകർക്ക് മൈക്ക് നിഷേധിച്ചതായും പരാതിയുണ്ട്. സ്പ്രിംങ്ക്ളർ വിഷയത്തിൽ പ്രതിപക്ഷ നേതാവ് ഉന്നയിച്ച ആരോപണങ്ങൾക്കും ബാറുകൾക്ക് അനുമതി നൽകിയ കാര്യത്തിലും മറുപടിയില്ല.

സ്പ്രിംങ്ക്ളർ വിവാദത്തിൽ ഹൈക്കോടതി പരാമർശത്തെ കുറിച്ചും കൊവിഡ് കാലത്ത് പുതിയ ബാറുകൾക്ക് അനുവാദം നൽകിയ വിഷയം അടക്കമുള്ളവയിൽ മറുപടി പറയാതെ മുഖ്യമന്ത്രി. പച്ചക്കറി കൃഷി പ്രോത്സാഹിപ്പിക്കുന്നതിനെ കുറിച്ച് 30 മിനിറ്റോളം വലിച്ച് നീട്ടി സംസാരിച്ച മുഖ്യമന്ത്രി ഏഴ് മണിയായതിനാൽ ഇനി ചോദ്യോത്തരങ്ങൾക്ക് സമയമില്ലെന്നും നാളെ കാണാമെന്നും പറഞ്ഞ് വാർത്താസമ്മേളനം അവസാനിപ്പിക്കുകയായിരുന്നു.

നിങ്ങളിന്ന് മാതൃകാപരമായാണ് പെരുമാറിയത്. ചോദ്യങ്ങളൊക്കെ നല്ലതായിരുന്നു. ഇന്നിനി ചോദ്യോത്തരങ്ങൾക്ക് സമയമില്ല എന്നായിരുന്നു പ്രതികരണം. അതേസമയം, സ്പ്രിംങ്ക്ളർ കമ്പനിക്ക് കരാര്‍ അനുസരിച്ച് നൽകുന്ന ആരോഗ്യ സംബന്ധമായ രേഖകൾ ചോരില്ലെന്ന് ഉറപ്പുണ്ടോ എന്ന് ഹൈക്കോടതി ചോദിച്ചിരുന്നു. വിവാദത്തിൽ മറുപടി ആവശ്യപ്പെട്ട് സ്പ്രിംങ്ക്ളറിന് മെയിൽ അയക്കാൻ കോടതി നിര്‍ദ്ദേശം നൽകിയിട്ടുണ്ട്. സ്പ്രിംങ്ക്ളർ വിവാദത്തിൽ ഉന്നയിച്ച ഏതെങ്കിലും ഒരു കാര്യം തെറ്റാണെന്ന് തെളിയിക്കാൻ മുഖ്യമന്ത്രിയെ പ്രതിപക്ഷ നേതാവ് ഇന്ന് വെല്ലുവിളിച്ചിരുന്നു. അതേസമയം, സംസ്ഥാനത്ത് കൊവിഡ് കാലത്ത് പുതിയ ആറ് ബാറുകൾക്ക് അനുമതി നൽകിയ വാർത്തയും ഇന്ന് പുറത്ത് വന്നിരുന്നു. ഇതിൽ നിന്നെല്ലാം മനപൂർവ്വം ഒഴിഞ്ഞ് മാറുകയായിരുന്നു മുഖ്യമന്ത്രി.

teevandi enkile ennodu para