മുഖ്യമന്ത്രിക്ക് ഇപ്പോഴും ഫ്യൂഡല്‍ ചിന്താഗതി: മുല്ലപ്പള്ളി രാമചന്ദ്രന്‍

Jaihind News Bureau
Tuesday, March 3, 2020

mullappaly-and-pinarayi

തിരുവനന്തപുരം: ക്രിമിനല്‍ കൂട്ടങ്ങളെ വളര്‍ത്തി രാഷ്ട്രീയ കൊലപാതകം നടത്തി അവരെ സംരക്ഷിക്കുന്ന പാര്‍ട്ടിയായി സിപിഎം ചുരുങ്ങിയെന്ന് കെപിസിസി പ്രസിഡന്‍റ് മുല്ലപ്പള്ളി രാമചന്ദ്രന്‍. അതിന്‍റെ തുറന്ന പ്രഖ്യാപനമാണ് പൊതുഖജനാവില്‍നിന്ന് ഇനിയും പണം മുടക്കി കൊലയാളികളെ സംരക്ഷിക്കുമെന്ന് നിയമസഭയില്‍ പിണറായി വിജയന്‍ നടത്തിയത്. മുഖ്യമന്ത്രി സഭയില്‍ പറഞ്ഞത് സര്‍ക്കാരിന്‍റെ ഔദ്യോഗിക വിശദീകരണമാണ്. കൊലയാളികളെ സംരക്ഷിക്കാന്‍ പൊതുഖജനാവില്‍നിന്നും ഇനിയും പണം മുടക്കുമെന്ന് പറയാന്‍ മുഖ്യമന്ത്രിക്ക് അധികാരമില്ല. നാടുവാഴി വ്യവസ്ഥ അവസാനിച്ചെന്നത് പിണറായിക്ക് ഇപ്പോഴും അറിയില്ല. മുഖ്യമന്ത്രിയുടെ മാനസികാവസ്ഥ ഇപ്പോഴും ഫ്യൂഡല്‍ ചിന്താഗതിയാണെന്നും മുല്ലപ്പള്ളി പറഞ്ഞു.

teevandi enkile ennodu para