നാല് പാർട്ടികളെ ഉൾപ്പെടുത്തി ഇടതുമുന്നണി വിപുലീകരിച്ചതിന് പിന്നാലെ സി.പി.എമ്മിനെതിരെയും മുഖ്യമന്ത്രി പിണറായി വിജയനെതിരെയും വിമർശനം ശക്തമാവുകയാണ്.അഴിമതിക്കാരനെന്ന് നിരന്തരം വിളിച്ച ആർ ബാലകൃഷ്ണപിളളയെ മുന്നണിയിൽ ഉൾപ്പെടുത്തിയതിന് ഒപ്പം എന്ത് സംഭവിച്ചാലും മുന്നണിയിൽ എടുക്കില്ലെന്ന് പിണറായി വിജയൻ പ്രഖ്യാപിച്ച വീരേന്ദ്രകുമാറിനെയും കൂട്ടരെയും എൽ.ഡി. എപിൻ ഉൾപ്പെടുത്തിയതാണ് ഇപ്പോൾ വലിയ വിമർശനങ്ങൾക്ക് വഴി വച്ചിരിക്കുന്നത്.
എം. പി വീരേന്ദ്രകുമാറിന്റെ നേതൃത്വത്തിലുളള ജനതാദൾ ഇടതുമുന്നണി വിട്ടതിന് പിന്നാലെ പൊതു വേദിയിൽ പിണറായി വിജയൻ നടത്തിയ പ്രസംഗമാണിത്. വീരേന്ദ്രകുമാർ വിഭാഗം നാളെ എൽ.ഡി. എഫിന്റെ ഭാഗമാകുമെന്ന് ആരെങ്കിലും കരുതുന്നുണ്ടെങ്കിൽ അതിന് വേറെ എൽ.ഡി.എഫിനെ നോക്കണമെന്നാണ് സി.പി.എം സംസ്ഥാന സെക്രട്ടറിയായിരിക്കെ പിണറായി പറഞ്ഞത്. അത്ര ഗതികെട്ട ഒരു മുന്നണിയൊന്നുമായിട്ട് എൽ.ഡി. എഫ് മാറിയിട്ടില്ലെന്നും അദ്ദേഹം അന്ന് വ്യക്തമാക്കി. ഇത് പറഞ്ഞ അതേ പിണറായി വിജയൻ തന്നെയാണ് വീരേന്ദ്രകുമാറിന്റെ പാർട്ടിയായ ലോക് താന്ത്രിക് ജനതാദളിനെ ഇടതുമുന്നണിയിൽ എത്തിച്ചത് എന്നതാണ് കൗതുകകരമായ വസ്തുത.
വീരേന്ദ്രകുമാറിനെ ഉൾപ്പെടുത്താൻ വേണ്ടി മാത്രം അത്ര ഗതികെട്ട മുന്നണിയായിട്ട് എൽ.ഡി.എഫ് ഇപ്പോൾ മാറിയോ എന്ന ചോദ്യമാണ് ഇവിടെ പ്രസക്തമാകുന്നത്. ഇതിന് ഉത്തര നൽകാൻ മറ്റ് ആരെക്കാളും ബാധ്യത പിണറായി വിജയന് തന്നെയാണ്.
https://www.youtube.com/watch?v=imGuP8-qoRs