‘കൈയ്യടിക്കുന്നത് കൊണ്ട് ആർക്കും സഹായമാകില്ല’; സമ്പദ് വ്യവസ്ഥയെ പുനരുജ്ജീവിപ്പിക്കാൻ അടിയന്തരനടപടികൾ സ്വീകരിക്കണമെന്ന് രാഹുൽ ഗാന്ധി

ന്യൂഡൽഹി: കൊവിഡ് വൈറസ് ബാധ രാജ്യത്തിന്‍റെ ദുർബലമായ സമ്പദ് വ്യവസ്ഥയെ പ്രതികൂലമായി ബാധിക്കുമെന്ന്  രാഹുൽ ഗാന്ധി. തകർച്ചയിലേക്ക് നീങ്ങിക്കൊണ്ടിരിക്കുന്ന സമ്പദ് വ്യവസ്ഥയെ പുനരുജ്ജീവിപ്പിക്കാൻ അടിയന്തരനടപടികൾ സ്വീകരിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.

ജനതാ കർഫ്യൂ ദിനത്തിൽ പാത്രങ്ങള്‍ കൂട്ടിയടിച്ച്  ശബ്ദമുണ്ടാക്കണമെന്ന പ്രധാനമന്ത്രിയുടെ ആഹ്വാനത്തേയും അദ്ദേഹം വിമർശിച്ചു. കൈയ്യടിക്കുന്നതും മണിയടിക്കുന്നതും ദിവസവേതനക്കാരായ തൊഴിലാളികളേയും ചെറുകിട ഇടത്തരം സംരംഭകരേയും സഹായിക്കില്ല.  വലിയ സാമ്പത്തിക പാക്കേജിന്‍റെ ഭാഗമായി വായ്പകൾ തിരിച്ചടയ്ക്കുന്നതിനുള്ള സാവകാശത്തിനുപുറമേ ധനസഹായവും നികുതിയിളവുമാണ് ആവശ്യം. അതിനു വേണ്ട അടിയന്തര നടപടികൾ എത്രയും പെട്ടെന്ന് സ്വീകരിക്കണമെന്നും അദ്ദേഹം പറഞ്ഞു.

Comments (0)
Add Comment