‘ചൗക്കിദാര്‍ ചോര്‍ ഹെ’ ഐ.പി.എല്‍ മത്സരത്തിനിടെ കാണികളുടെ മുദ്രാവാക്യം!! ; വൈറല്‍ വീഡിയോ കാണാം

Jaihind Webdesk
Tuesday, March 26, 2019

ഐ.പി.എല്ലിലും പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് രക്ഷയില്ല. പ്രധാനമന്ത്രിക്കെന്താ ഐ.പി.എല്ലില്‍ കാര്യമെന്ന് ചോദിക്കാന്‍ വരട്ടെ… ഇന്ത്യന്‍ പ്രീമിയര്‍ ലീഗിന്‍റെ ആരവത്തിനിടയിലും മുഴങ്ങിക്കേട്ടത് ‘കാവല്‍ക്കാരന്‍ കള്ളനാണ്’ (ചൗക്കിദാര്‍ ചോര്‍ ഹെ) എന്ന മുദ്രാവാക്യം. കിംഗ്സ് ഇലവന്‍ പഞ്ചാബും രാജസ്ഥാന്‍‌ റോയല്‍സും തമ്മിലുള്ള മത്സരത്തിനിടെയായിരുന്നു ഗാലറിയില്‍ നിന്ന് ‘ചൗക്കിദാര്‍ ചോര്‍ ഹെ’ മുദ്രാവാക്യം കാണികള്‍ ആര്‍ത്തുവിളിച്ചത്. ഇതിന്‍റെ വീഡിയോ സമൂഹമാധ്യമങ്ങളില്‍ വൈറലാവുകയാണ്.

ഉദ്ഘാടന മത്സരത്തില്‍ കിംഗ്‌സ് ഇലവന്‍ പഞ്ചാബിന്‍റെ ബാറ്റിംഗിനിടെ 19-ാമത്തെ ഓവറിലായിരുന്നു കാണികള്‍ മുദ്രാവാക്യം വിളിച്ചത്.  പതിയെ തുടങ്ങിയ മുദ്രാവാക്യം പിന്നീട് ശക്തമാവുകയായിരുന്നു.

പ്രധാനമന്ത്രി നരേന്ദ്ര മോദിക്കെതിരെ കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധിയാണ് ചൌക്കിദാര്‍ ചോര്‍ ഹെ (കാവല്‍ക്കാരന്‍ കള്ളനാണ്) എന്ന് ആദ്യം പറഞ്ഞത്. മോദി സര്‍ക്കാരിന്‍റെ അഴിമതിക്കഥകള്‍ തുടര്‍ക്കഥയായതോടെ ‘ചൗക്കിദാര്‍ ചോര്‍ ഹെ’ ക്യാംപെയ്ന് കോണ്‍ഗ്രസ് തുടക്കമിടുകയായിരുന്നു. ഐ.പി.എല്‍ മത്സരത്തിനിടെ മുഴങ്ങിയ ‘ചൗക്കിദാര്‍ ചോര്‍ ഹെ’ മുദ്രാവാക്യം വിളി സമൂഹമാധ്യമങ്ങളില്‍ വൈറലായിരിക്കുകയാണിപ്പോള്‍.